പെന്‍ഗ്വിന്‍

കണ്ണുപൊത്തിക്കളിയെന്നു ചൊല്ലി
കണ്ണുകൊത്തിക്കളിക്കുന്നോ മക്കളേ?

കണ്ണുപൊത്തിത്തുറന്നാല്‍ തെളിയുവാന്‍
കത്തി നില്‍ക്കുന്ന കാഴ്ചകളില്ലെങ്കില്‍
കാറ്റിരമ്പത്തിനൊപ്പം കുതിക്കുവാന്‍
കാരിരുമ്പിന്‍ ചിറകുകളില്ലെങ്കില്‍
കാഴ്ചയെന്തിനാണമ്മേ?

19 comments:

അനിലന്‍ said...

ഒരു പത്തുകൊല്ലം മുന്‍പ് എഴുതിയതാണ് :)

Pramod.KM said...

പത്തുകൊല്ലം മുന്‍പത്തെ ഒരു അഭിവാദ്യം പിടിച്ചോളൂ..:)

നാസ് said...

പത്ത് കൊല്ലത്തിനു ശേഷം വല്യ വ്യത്യാസവുമുണ്ടോ... :-) കൊള്ളാം......

നജൂസ്‌ said...

എന്റെ കണ്ണൊന്നു പൊട്ടിച്ചുതാ അനിലാ...

ഉപ്പുള്ള കവിത
നന്നായിരിക്കുന്നു

നജൂസ്‌ said...
This comment has been removed by the author.
സുല്‍ |Sul said...

പത്തുകൊല്ലം മുമ്പത്തെ ആയതിനാല്‍ ക്ഷമിച്ചിരിക്കുന്നു. :)

-സുല്‍

അനിലന്‍ said...

പ്രമോദ്, നാസ്, നജൂസ് :)

സുല്ലേ- ഒരു ദുര്‍ബലനിമിഷത്തില്‍ അങ്ങനെ എഴുതിപ്പോയതാ...

സുല്ല്! ട്ടാ :)

നസീര്‍ കടിക്കാട്‌ said...

മഞ്ഞിന് ഒരു കാലമുണ്ട്‌,
പെന്‍ ഗ്വിന് ഒരു സംസ്കാരമുണ്ട്‌!
ഈ കണ്ണുപൊത്തിക്കളിക്കോ?

വിനോജ് | Vinoj said...

കൊള്ളാലോ...:)

നന്ദന said...

പത്ത് കൊല്ലം മുന്‍പുള്ള അനില്‍കുമാര്‍ എന്ന കവി (?)യും ഇപ്പോഴത്തെ അനിലനും ഇടയില്‍ എത്ര മഴ പെയ്തു, വേനല്‍ വന്നു പോയി.

ആ അനില്‍കുമാര്‍ ബാക്കിയുണ്ടോ ഇപ്പോള്‍ ?

അനിലന്‍ said...

നന്ദനം,
പത്തുകൊല്ലങ്ങള്‍ക്കിടയില്‍ മഴയില്ല
വേനല്‍മാത്രം
:)

നന്ദന said...

ചോദ്യത്തിനു മറുപടി ആയില്ല ഇപ്പോഴും

അനിലന്‍ said...

കവിതകള്‍ വായിച്ചിട്ട് മനസ്സിലായില്ലേ നന്ദനേ :)

കൃഷ്ണപ്രിയ. said...

തൂവല്‍ചിറകുകള്‍ മതി,സൌമ്യമായ കാഴ്ചകളും മതിയെനിക്ക്.കണ്ണ് പൊട്ടിച്ചുള്ള കളി വേണ്ട. :)


ഓഫ്: ദെന്താ,ബ്ലോഗിലെ ‘ചില പെണ്ണെഴുത്ത്കാര്‍ക്ക്‘ രാപ്പനി പിടിച്ചെന്നു തോന്നുന്നു.

വിശാഖ് ശങ്കര്‍ said...

പക്ഷിക്ക് കണ്ണ് തൂവലിലാണ്. ചലനം പറക്കലിലാണ്.
പറക്കാനാവാത്ത പക്ഷിക്ക് പിന്നെ എന്തിനീ കാഴ്ച്ചയുടെ ആഡംബരം...

നിന്റെയൊരു പത്തുവര്‍ഷം..., പോടാ പഞ്.....ആ‍ാ‍ാ‍ാ...:)

നന്ദന said...

ഒരു "പെന്‍ഗ്വിന്‍" മുതല്‍ ഒരുപാട് പെണ്ണുങ്ങള്‍ വരെ. നല്ല മാറ്റമുണ്ട്.

ചോദ്യത്തിനുത്തരം പറയില്ലെന്ന വാശിയാണെങ്കില്‍ ഊഹിക്കാം :))

കുഴൂര്‍ വില്‍‌സണ്‍ said...

ക്യഷ്ണ ക്യഷ്ണ
മുകുന്ദാ...

നൊമാദ്. said...

കുഴൂര് ആരെയാണ് കൃഷ്ണന്‍ എന്ന് വിളീക്കുന്നത്. അടി അടി :)

കൃഷ്ണപ്രിയ. said...

പ്രിയ കവി കുഴൂരിനു ഓനിഡ ടിവി യുടെ പരസ്യവാചകം ഓര്‍മയുണ്ടോ ആവോ .. :)