ധ്രുവക്കരടി

റോഡരികിലൂടെ
അസമയത്ത്‌ ഒരു പെണ്‍കുട്ടി
ഒറ്റയ്ക്ക്‌ പോകുന്നതു കണ്ടപ്പോള്‍
‍ഉള്ളിലൊരാന്തലുണ്ടായി
അതൊന്ന് പറയാന്‍ നോക്കുകയായിരുന്നു
അപ്പോള്‍ ആന്തലെന്നു പറഞ്ഞാലെന്താന്നായി ചോദ്യം

ഒരു പത്തുമുപ്പതടി ഉയരമുള്ള മരത്തില്‍ കേറി
കയ്യൊന്ന് വിട്ടാല്‍, കാലിടറിയാല്‍
ഉള്ളിലൊരു തീവാളു വീശില്ലേ അതുപോലെ
എനിയ്ക്ക്‌ മനസ്സിലായില്ല,
ഞാനിതുവരെ മരത്തിലൊന്നും...

തോടിനു മുകളിലെ
തെങ്ങിന്‍ പാലത്തിലൂടെ നടക്കുമ്പോള്‍
ഒന്നു തെറ്റിയാല്‍
അടിവയറിലൊരു തീപിടുത്തമുണ്ടാവില്ലേ
അതുപോലെ
എന്റെ നാട്ടില്‍ തെങ്ങിന്‍ പാലങ്ങളില്ല
ഉണ്ടെങ്കില്‍ത്തന്നെ
ഞാനിതുവരെ അതിലൊന്നും കേറിയിട്ടില്ല

റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍
‍പെട്ടെന്നൊരു വാഹനം
നമ്മളെ തൊട്ടുരുമ്മിയപോലെ കടന്നു പോകില്ലേ
അപ്പോഴുണ്ടാകുന്ന..
എനിയ്ക്ക്‌ സ്വന്തമായി വാഹനമുണ്ട്‌
ഞാന്‍ റോഡിലിറങ്ങി നടക്കാറില്ല

ഇരുട്ടില്‍ നടക്കുമ്പോള്‍
കരിയിലകളിലൊരു ഇഴച്ചിലിന്റെ
ശബ്ദം കേള്‍ക്കുമ്പോള്‍...
ഇരുട്ടോ? കരിയിലകളോ? എന്താണത്‌?

(നീയെവിടത്തുകാരനാ നായിന്റെ മോനേ..)

നിന്റെ അമ്മയോ അനിയത്തിയോ ചേച്ചിയോ...
എന്റെ അമ്മ ജീവിച്ചിരിപ്പില്ല,
എനിയ്ക്കനിയത്തിയും ചേച്ചിയുമില്ല

നിനക്ക്‌
മൂത്രമൊഴിക്കുന്നതിനുള്ള കുഴലുപോലുള്ള
സാധനമുണ്ടോ?
ശ്ശെ.. എന്താ നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നത്‌?
അല്ല... നിന്റെ വിത്തെടുത്തു സൂക്ഷിച്ചു വയ്ക്കാനാ
(ഇങ്ങനേയും മൈരന്മാരുണ്ടോ ഭൂമിയില്‍!)

40 comments:

അനിലൻ said...

ചൂടറിയില്ലപോലും

un said...

ബൂലോകത്തു തന്നെയുണ്ടല്ലോ ഇഷ്ടം പോലെ :)

[ nardnahc hsemus ] said...

ആ അവസാനത്തെ വരി പണ്ടെന്നെ ഫിസിക്സ് പഠിപ്പിച്ച ഒരു മാഷോട് എനിയ്ക്കു തോന്നിയതാ...
ഒരു ദിവസം ക്ലാസ്സില്‍ വച്ച്, അങ്ങേരു മധുരമുള്ളതൊന്നും കഴിച്ചിട്ടില്ല ആയതിനാല്‍ മധുരം എന്നാലെന്താന്ന് ഒന്നു പറഞ്ഞു കൊടുക്കോന്ന് എന്നോടു ചോദിച്ചു!!!

:)

പാര്‍ത്ഥന്‍ said...
This comment has been removed by the author.
അനിലൻ said...

അതിന്റെ സംസ്കൃതം ഒന്ന് പറഞ്ഞു തരുമോ പാര്‍ത്ഥാ.. ഇനിയെഴുതുമ്പൊ അതെങ്ങാനും കിളിര്‍ത്തുവന്നാല്‍ പ്രയോഗിക്കാനാ :)

അനിലൻ said...

അയ്യോ.. ഡിലീറ്റ് ചെയ്തുവോ!!! :(

പാര്‍ത്ഥന്‍ said...

എന്തു പറഞ്ഞാലും പിടിത്തം (അവസാന വരി) വിടുന്നില്ലല്ലൊ.

നെറുകയിലെ കുറച്ചു മുടി ചുറ്റിപ്പിടിച്ചാ പണ്ട് തൊഴിയൂർ പള്ളിയിൽ വടക്കനച്ചൻ ഭ്രാന്ത് ഒഴിപ്പിക്കാറുണ്ടായിരുന്നത്, ഉള്ളങ്കാലിൽ ഒരു ചൂരൽ‌പ്രയോഗവും .

Anil cheleri kumaran said...

കവിത ഇഷ്ടപ്പെട്ടു.

പാര്‍ത്ഥന്‍ said...

അർത്ഥം????

സംസ്കൃതം അറിയില്ല.
കണ്ടതു പറഞ്ഞാൽ............

-രോമാവലിഃ = രോമാവലി (നാഭിക്കുചുറ്റുമുള്ള....)

--അലകൈഃ = കുറുനിരകൾ

---അസ്മിൻ = തലമുടിക്കൂട്ടം.

Anonymous said...

അനിലന്‍ said...
കാവാലം

ഇനി ഈ പോസ്റ്റില്‍ കമന്റിടില്ലെന്നു വിചാരിച്ചതാണ്. താഴെ പറഞ്ഞ ചോദ്യങ്ങള്‍ മനസ്സിലായില്ല.

താങ്കള്‍ കവീതയില്‍ തെറി എഴുതുന്ന ഒരു കവി ആയതുകൊണ്ടാണോ ഇത്രയധികം വികാരാധീനനാവുന്നത്‌?.

താങ്കളോട്‌ ഒരു ചോദ്യം കൂടി. താങ്കള്‍ തെറിയെഴുതാന്‍ വേണ്ടി മാത്രമാണോ കവിതയെഴുതുന്നത്‌?. അതോ കവിതയില്‍ തെറി കടന്നു വരുന്നതാണോ?.

www.raappani.blogspot.com
ഇതാണെന്റെ ബ്ലോഗ്
ഒലീവ് ബുക്സ് പുറത്തിറക്കിയ രണ്ട് അദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകവും ഈ ബ്ലോഗും ഞാന്‍ പിന്‍വലിക്കാം ജയകൃഷ്ണന്‍ മുകളില്‍ ആരോപിച്ച രീതിയില്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍. ഇതൊരു വെല്ലുവിളിയാണ്.
ഇനി ഈ ബ്ലോഗിന്റെ ഉടമയായ കൌടില്യന്‍ എന്റെ കവിതയെക്കുറിച്ച് പറഞ്ഞത്.

ഇതൊക്കെയാണെങ്കിലും ഞാന്‍ താങ്കളെ ഇപ്പോഴും
ബഹുമാനിക്കുകയും, വായിക്കുകയും ചെയ്യുന്നു.
ഭാഷയെ ശുദ്ധീകരിക്കാന്‍ താങ്കളെപ്പോലുള്ളവറ്ക്കേ
(ബൂലോകത്ത് ഏറ്റവും വായിക്കപ്പെട്ട)
കഴിയൂ, നമുക്ക് ചെയ്യാന്‍ കഴിയാവുന്നത്
നമ്മള്‍ ചെയ്യുക, നമ്മുടെ ഭാഷയല്ലേ,
വളരട്ടെ ചേട്ടാ....


ഞാന്‍ ഇവിടെയുണ്ട്.


ഇത് പണ്ട്‌ ചേട്ടന്‍ കൌടില്യനില്‍ ഇട്ട ഒരു കമന്‍റല്ലേ??? ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ????????

Anonymous said...

ശ്ശെ..ഇതിലിപ്പൊ തെറിയേതാ..ന്നാണെന്റെ സംശയം.

സര്‍വ്വസാധാരണമായിത്തീര്‍ന്ന അത്ര കടുപ്പമില്ലാത്ത നാട്ടുപ്രയോഗങ്ങളെ, തെറിപ്പട്ടികയില്‍ ചേര്‍ത്തുവയ്ക്കണോ ?
(സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ ഡയലോഗ്‌ ഓര്‍മ്മ വരുന്നു; "അമ്മായിഅമ്മ എന്നത്‌ തെറിയാണോ....പതിനാറടിയന്തിരം എന്നതോ... പിന്നെ പായസം ???)

വിനയന്‍ said...

അയ്യോ എന്നെ അങ്ങോട്ട് കൊല്ല്. ഹ ഹ ഹ. ധ്രുവകരടി എന്ന് കണ്ട് വല്ല ബയോളജി വല്ല ബയോളജി ക്ലാസാണെന്ന് കണ്ട് വന്നതാണ്. ഇതിപ്പോ ......!!

....ചായപ്പീടിക ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറി ഒരാള്‍....

Kaippally said...

ഈ കവിത എന്നോടു് ചില ചോദ്യങ്ങൾ ചോദിച്ചതായി എനിക്ക് തോന്നി. കവി നേരിട്ട് വന്നു വിളിച്ചപ്പോൾ മറുപടി എഴുതാതെ പോകുന്നതും ശരിയല്ല എന്നു തോന്നി. സാമാന്യം ഭേതപ്പെട്ട തരത്തിൽ മലയാളം സംസാരിക്കുകയും ഒരുവിധം തട്ടിയും മുട്ടിയും എഴുതുകയും ചെയ്യുന്നതുകൊണ്ടാകും എനിക്കു് മലയാളികളുടെ എല്ലാ സ്വഭാവ ഗുണങ്ങളും, മൂല്യങ്ങളും, Nostalgiaയും, മനോഭാവങ്ങളും ഉണ്ടാവാൻ സാത്ഥ്യത ഉണ്ടെന്നുള്ള ധാരണ ഉള്ളതു്. വീണ്ടും ഒന്നുകൂടി പറയുന്നു. എനിക്ക് മലയാളിയായി എഴുതാനും, പറയാനും, അഭിനയിക്കാനും മാത്രമെ അറിയാവു, പ്രവർത്തിക്കാനും ചിന്തിക്കാനും അറിയില്ല, പല തവണ ശ്രമിച്ചു നോക്കിയിട്ടുണ്ടു് കഴിഞ്ഞിട്ടില്ല.

ഒരു സമൂഹത്തിൽ ജീവിക്കുന്ന മൻഷ്യർക്കുണ്ടാകുന്ന അനുഭവങ്ങൾ എല്ലാ സമൂഹത്തിൽ ജീവിക്കുന്നവർക്കും ഒരേ ക്രമത്തിൽ ഉണ്ടാകണം എന്ന ധാരണ കുഴപ്പങ്ങൾ സൃഷ്ടിക്കും.

ഇറാനിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് Dubai Jumeirah Beachൽ സ്ത്രീകളെ കണ്ടാൽ ഉണ്ടാകുന്ന നെഞ്ചിലെ കത്തൽ എനിക്കു് ഉണ്ടാവണം എന്നു ഇറാനി നിർബന്ധിച്ചാൽ പ്രശ്നമാകില്ലെ.

അതുപോലെ തന്നെ പൊതു ജനങ്ങളുടെ മുന്നിൽ ഒരു മനുഷ്യനെ തലവെട്ടി കൊല്ലുന്നത് കാണുന്ന സൌദിക്കാർക്ക് നെഞ്ചിൽ കത്തലുണ്ടാവില്ല. അതു് എല്ലാ വിള്ളിയാഴ്ചയും നടക്കുന്ന ഒരു പൊതു "വിനോദമാണു്".

അപ്പോൾ ഈ കത്തൽ ഉണ്ടാവത്തവരുടെ എല്ലം വിത്തുകൾ സുക്ഷിക്കാനായി ഒരു industrial scaleൽ തന്നെ sperm bank തുടങ്ങേണ്ടിവരുമല്ലോ.

അനുഭവങ്ങൾ ആപേക്ഷികമല്ലെ. എല്ലാവർക്കും ഒരേ ക്രമത്തിൽ അതുണ്ടാകണം എന്നു ശാഠ്യം പിടിക്കുന്നതു് ഒരു തരത്തിൽ കടുത്ത ghetto syndrome ഉള്ളതുകൊണ്ടാണെന്നു് അനുമാനിക്കാം. എല്ലാവരുടെ വികാരങ്ങളും ഒരുപോലെ ആണെന്നുള്ള ധാരണയാണു് ഏകാധിപതികളും, മതങ്ങളും വളരാൻ കാരണമാകുന്നതു്. ഈ ധാരണയുടെ അടിസ്താനത്തിലാണു് ജനാതിപത്യം പരാജയപ്പെടാനും കാരണം.

എബി said...

ഹ ഹ ഹാ..രണ്ടാമന്‍ അനോനിയ്ക്കൊരു കയ്യൊപ്പ്‌.

അനിലൻ said...

അനോണീ
താങ്കള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്?
ആ കമന്റുകളില്‍ എവിടെയെങ്കിലും ഞാന്‍ എന്റെ കവിതകളില്‍ തെറിവാക്കുകള്‍ ഒരുകാലത്തും ഉപയോഗിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടോ? ഞാന്‍ തെറിക്കവിതകള്‍ എഴുതുന്നു എന്നു ഒരാള്‍ പറഞ്ഞപ്പോള്‍ എന്റെ ബ്ലോഗ് പരിശോധിക്കാന്‍ പറഞ്ഞു.

ഇവിടെത്തന്നെയുണ്ട് ചങ്ങാതീ.
അനോണിയായിത്തന്നെ പറഞ്ഞോളൂ... സത്യത്തില്‍ എന്താണ് താങ്കള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്?

അനിലൻ said...

കൈപ്പള്ളീ
സന്തോഷം
നിനക്കൊരു ആത്മപരിശോധന നടത്താനെങ്കിലും ഇതുപകരിച്ചല്ലോ :)

(ഇതെന്നെത്തന്നെയാണ്,.....,......)

ഗുപ്തന്‍ said...

ഇതു കലക്കി.
പതിവ് ക്രാഫ്റ്റില്‍ നിന്ന് മാറിയതും നന്നായി.

കൈപ്പള്ളി മാഷേ.. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍ ആദ്യത്തെ എന്റെ നൈറ്റ് ഔട്ടിങ്ങില്‍ വെളുപ്പിന് രണ്ടുമണിക്ക് തെരുവിലൂടെ ഒറ്റക്ക് നടക്കുന്ന സ്ത്രീകളെ കണ്ട് ഒരു ചെറിയ അമ്പരപ്പ് തോന്നിയിരുന്നു. ഇപ്പോള്‍ അതില്ല. പക്ഷെ ഇവിടുത്തെയോ ഗള്‍ഫിലെ നഗരങ്ങളിലെയോ അവസ്ഥയല്ല നാട്ടില്‍ എന്നത് അംഗീകരിച്ചേ പറ്റൂ. മലയാളി ഇവിടെ ചില അനോണിസിംഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന സാംസ്കാരിക ജാഡകളില്‍ മൂടിവയ്കാന്‍ ശ്രമിക്കുന്ന ദുഷ്ടമൃഗങ്ങള്‍ പുറത്തിറങ്ങാന്‍ ഇരുട്ടുനോക്കി കാത്തിരിക്കുന്നതുകൊണ്ടാണത്.

അനിലേട്ടാ... ഭാഷ എന്തിനെന്ന് അറിഞ്ഞുകൂടാത്ത മൈരന്മാര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയണ്ട.

Anonymous said...

ഒക്കെ സഹിക്കാം കൈപ്പള്ളി അണ്ണന്‍ കവിത വായിച്ച് കമന്റിട്ടേക്കുന്നു.എനിക്കിനി ചത്തേച്ചാ മതിയണ്ണാ,

സംശുദ്ധമലയാള വര്‍മ്മ said...

ആദ്യത്തെ അനോണിയുടെ കമന്റ് വായിച്ചു.
ഇങ്ങനേയും മൈരന്മാരുണ്ടോ ഭൂമിയില്‍! ഇവന്മാരെക്കുറിച്ചാണോ ആവോ ഇനി കവി പാടിയത്?
:)

ചില നേരത്ത്.. said...

ഇങ്ങിനെ ചില കവികളുള്ളത് കൊണ്ടാണ് ഉരുണ്ടുരുണ്ടു കളിക്കുന്നതിനെ ഉരുണ്ടുരുണ്ടു കളികളാണെന്ന് തിരിച്ചറിയിപ്പിക്കുന്നത്. കവികളെ കൊണ്ടുള്ള ഗുണങ്ങൾ.
വളരെ ഇഷ്ടപ്പെട്ടു.

Anonymous said...

ഹിഹിഹി ഇതു ഞാനാ ആദ്യത്തെ അനോണി. തെളിയിക്കാനൊന്നും ശ്രമിച്ചതൊന്നുമല്ല അന്ന് പറഞ്ഞേന്‍റെ ആല്‍‍മ്മാര്‍ത്തത കണ്ടപ്പോള്‍ ഇബ്‌ടേം ഒന്നു പോസ്റ്റിയേക്കാമെന്നു കരുതി. ത്രേള്ളൂ.അതിനു ചേട്ടന്മാരെന്താ വല്ലാണ്ട് പരിഭ്രമിക്ക്‌ണേ. ഞാന്‍ തെറ്റായിട്ടെന്തേലും പറഞ്ഞോ? ഇവിടെയൊക്കെതന്നെ കാണുമല്ലോ അല്ലേ എന്നല്ലേ ചോദിച്ചത്? ആശംസ നേരിട്ടറിയിക്കാനാ...അല്ലാതെ ഇതില് ഒന്നും തെളിയിക്കാന്‍ നിക്കറിഞ്ഞൂട. ചേട്ടന്‍ ഷമിച്ചേരെ

പാര്‍ത്ഥന്‍ said...

എന്റെ മുകളിലത്തെ കമന്റ് ഒന്നു വിശദമാക്കുന്നു.
(അനിലൻ ക്ഷമിക്കുക.)
-----------------------------
എന്തു പറഞ്ഞാലും പിടിത്തം (അവസാന വരി) വിടുന്നില്ലല്ലൊ.

ഇതിന് അനിലന്റെ ചോദ്യം:
അതിന്റെ സംസ്കൃതം ഒന്ന് പറഞ്ഞു തരുമോ പാര്‍ത്ഥാ.
എന്റെ ഉത്തരം:
രോമാവലിഃ ,അലകൈഃ , അസ്മിൻ.

--------------------
ആ കമന്റിലെ അടുത്ത ഭാഗം സുമേഷ് ചന്ദ്രന്റെ കമന്റിലെ മാഷമ്മാരെപോലുള്ളവർക്കുള്ള ചികിത്സയായിരുന്നു.
ആ ഭാഗം ഇങ്ങനെ:
(നെറുകയിലെ കുറച്ചു മുടി ചുറ്റിപ്പിടിച്ചാ പണ്ട് തൊഴിയൂർ പള്ളിയിൽ വടക്കനച്ചൻ ഭ്രാന്ത് ഒഴിപ്പിക്കാറുണ്ടായിരുന്നത്, ഉള്ളങ്കാലിൽ ഒരു ചൂരൽ‌പ്രയോഗവും .)

എന്തു കണ്ടാലും ഒരു വികാരവും ഉണ്ടാവാത്ത ചില മൈരന്മാർക്കും കൊടുത്തുനോക്കാം ആ ചികിത്സ എന്ന് ചില കമന്റുകൾ വായിച്ചപ്പോൾ തോന്നുന്നു. മനുഷ്യത്ത്വം വെളിപ്പെടട്ടെ.

തോന്ന്യാസി said...

ധ്രുവക്കരടികള്‍ ഒരിയ്ക്കലും ധ്രുവങ്ങള്‍ സൃഷ്ടിക്കാറില്ല

Kaithamullu said...

നിനക്ക്‌
മൂത്രമൊഴിക്കുന്നതിനുള്ള കുഴലുപോലുള്ള
സാധനമുണ്ടോ?
ശ്ശെ.. എന്താ നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നത്‌?
അല്ല... നിന്റെ വിത്തെടുത്തു സൂക്ഷിച്ചു വയ്ക്കാനാ
(ഇങ്ങനേയും മൈരന്മാരുണ്ടോ ഭൂമിയില്‍!)
--

ഉണ്ടല്ലോ,
ഇഷ്ടം പോലെ...

അവര്‍ വിതയ്ക്കാനും പത്താ‍യത്തിലാക്കാനും മാത്രം നടക്കുന്നവര്‍.

എന്തിനാ പാര്‍ത്ഥാ ധാര്‍മികരോഷം?
ആരോട്? എന്തിന്?

Latheesh Mohan said...
This comment has been removed by the author.
Latheesh Mohan said...

രാത്രിയില്‍ ഒറ്റയ്ക്കൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ഉണ്ടാകുന്ന ആന്തല്‍ മനുഷ്യത്വപരമായ ഒന്നാണ് എന്നാണോ? അങ്ങനെയാണെങ്കില്‍ യോജിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. രാത്രിയില്‍ ഒറ്റയ്ക്ക് ആണുങ്ങളെ കാണുമ്പോള്‍ ഇല്ലാത്ത ആന്തല്‍ പെണ്ണുങ്ങളെ കാണുമ്പോള്‍ ഉണ്ടാകുന്നത് അത്ര സ്വാഭാവികമായ ഒന്നല്ല. പെണ്‍കുട്ടികളുടെ കാര്യത്തില്‍ സമൂഹം പുലര്‍ത്തുന്ന ഈ ‘ഉത്തരവാദിത്വ’ ബോധമാണ് അവരുടെ ജീവിതം, ഒരു പരിധിവരെ ആണുങ്ങളുടെയും, അരക്ഷിതമാക്കുന്നത്. അനിലന്റെ കവിത പറയുന്നത് ശരിയാണ്, മറ്റുള്ളവരുടെ കാര്യങ്ങളോട് അലസമായി പെരുമാറുന്നവരുടെ, മറ്റുള്ളവരുടെ ജീവിതത്തില്‍ തലയിട്ടു നോക്കാത്തവരുടെ വിത്ത് എടുത്തു വെക്കേണ്ടതാണ്. അത്രയ്ക്ക് ന്യൂ‍നപക്ഷമണ്, രാത്രിയില്‍ നടന്നു പോകുന്ന പെണ്‍കുട്ടിയെ കാണുമ്പോള്‍ ഉണ്ടാകുന്ന ആന്തല്‍ ആണിന്റെ അധികാരവുമായി ബന്ധപ്പെട്ടുണ്ടാ‍കുന്നതാണ് എന്ന് തിരിച്ചറിയുന്നവരുടെ എണ്ണം.

ഹാവിംഗ് സെഡ് ദാറ്റ്, കവിതയിലെ മാറ്റം ഇഷ്ടപ്പെട്ടു.

Jayesh/ജയേഷ് said...

വേറെയെങ്ങോട്ടും പോകണ്ട...ഇവിടെയുള്ള മൈരന്മാര്‍ പോരേ

ശ്രീ said...

ഇഷ്ടപ്പെട്ടു
:)

സുല്‍ |Sul said...

“അസമയത്ത്‌ ഒരു പെണ്‍കുട്ടി
ഒറ്റയ്ക്ക്‌ പോകുന്നതു കണ്ടപ്പോള്‍
‍ഉള്ളിലൊരാന്തലുണ്ടായി“

ഇതു കഴിഞ്ഞ് ലതീഷ് മോഹന്റേയും കമെന്റ് ചേര്‍ത്ത് വായിക്കുമ്പോള്‍...

എന്തോ എവിടെയോ അരാ അരെയാ അവസാന വരികൊണ്ട് ഉദ്ദേശിച്ചതെന്നൊരു ശങ്ക.

-സുല്‍

അനിലൻ said...

രാത്രിയില്‍ ഒറ്റയ്ക്കൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ഉണ്ടാകുന്ന ആന്തല്‍ മനുഷ്യത്വപരമായ ഒന്നാണ് എന്നാണോ?

ലതീഷ്
ന്യായാധിപത്യപക്ഷത്തുനിന്നുള്ള നോക്കിക്കാണലല്ല, പെണ്‍കുട്ടികളുടെ, ആണ്‍കുട്ടികളുടേയും(കുട്ടികളുടെ) നേരെയുള്ള ഓരോ കുറ്റകൃത്യത്തിലും മുതിര്‍ന്നവനായ എനിക്കും പങ്കുണ്ടല്ലോ എന്ന ഖേദം രേഖപ്പെടുത്താനുള്ള ശ്രമമാണ്.
ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എന്നെഴുതിയാലോ, ഒരാണ്‍കുട്ടി എന്നെഴുതിയാലോ എന്താകുമായിരുന്നു നീ പറയുക എന്നറിയാന്‍ താല്പര്യമുണ്ട് :)

Cibu C J (സിബു) said...

തന്നേപ്പോലെയല്ലാത്തവരെ 'മൈരാ' എന്നും 'നായിന്റെ മോനേ' എന്നും വിളിക്കുന്ന ആ സങ്കുചിതമനസ്സിനെ പേടിയാവുന്നു. ഇതൊക്കെയാണ്‌ ജനം കൊണ്ടാടുന്നത്‌ എന്നറിയുമ്പോൾ ശരിക്കും.

aneeshans said...

എല്ലാവരും ഒരുപോലെ ആയിരുന്നേല്‍ ഈ തെറിയൊക്കെ എന്ത് ചെയ്തേനെ :)

അനിലൻ said...

സിബു- ഇതൊരു സാധാരണ സ്മൈലിയില്‍ ഒതുങ്ങൂല്ല
(പൈപ്പ് കടിച്ചു പിടിച്ചുകൊണ്ട്) “ ബു ഹ ഹ ഹ ഹ ”

Latheesh Mohan said...

ആണുങ്ങളിലെ കുട്ടികളെ തന്നെയാണ് ആണ്‍കുട്ടി എന്നു പറയുന്നത്. 20 വയസ്സുള്ള ഒരുവന്‍ ‘ആണ്’ മാത്രമാണ്. അവന് ഒറ്റയ്ക്ക് നടക്കാം. സിഗരറ്റ് പുകയ്ക്കാം. കുട്ടിയുടെ വാല് അവന് പാകമാകില്ല.
‘പെണ്‍കുട്ടി’ എന്ന വാക്കിന്റെ കാര്യം അതാണോ അനിലാ? ശരിക്കും കുട്ടിയാണോ നമ്മളീ പറയുന്ന/പറഞ്ഞു പരത്തുന്ന പെണ്‍കുട്ടി? അവളെയെത്രകാലമാണ് നമ്മള്‍ കുട്ടികളുടെ ക്ലാസില്‍ ഇരുത്താന്‍ പോകുന്നത്?

ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എന്നെഴുതിയാലും ഞാന്‍ ഇതുതന്നെ പറയുമായിരുന്നു (അസമയത്ത് ഒറ്റയ്ക്കു പോകുന്ന പെണ്‍കുട്ടികളെകാള്‍ അരക്ഷിതമാണ് ഒരുമിച്ചു പോകുന്ന രണ്ടു കുട്ടികളുടെ അവസ്ഥ. അനുഭവം ഗുരു, ശിഷ്യന്‍, കൊട്ടാര പണ്ഡിതന്‍:) ആണ്‍കുട്ടി എന്നു മാത്രമായിരുന്നെങ്കില്‍, ഒന്നും പറയുമായിരുന്നില്ല :)

ഗുപ്തന്‍ said...

ലതീഷേ.. അത്രക്കൊന്നും ചികഞ്ഞുപോകാന്‍ ആ പ്രയോഗത്തില്‍ ഒന്നും ഉണ്ടെന്ന് തോന്നിയില്ല. ഒരു പെണ്‍കുട്ടി (ഒന്നു പൊരുതാനോ പാഞ്ഞോടാനോ പ്രായമായവളല്ലെങ്കില്‍) ഒറ്റക്ക് നടന്നു പോകുന്നത് കണ്ടാല്‍ ആധി തോന്നുന്ന അവസ്ഥയിലാണ് നമ്മുടെ നാട്ടിന്‍പുറങ്ങള്‍ ഇന്നും. അതിന്റെ വിശദീകരണമറിയാന്‍ എം എ വരെ പഠിക്കണ്ട..പത്രം പതിവായി വായിച്ചാല്‍ മതി ;)

അനിലൻ said...

അസമയത്ത് ഒറ്റയ്ക്കു പോകുന്ന പെണ്‍കുട്ടികളെകാള്‍ അരക്ഷിതമാണ് ഒരുമിച്ചു പോകുന്ന രണ്ടു കുട്ടികളുടെ അവസ്ഥ.

ലതീഷ്

ആ അരക്ഷിതാവസ്ഥയായിരുന്നു എഴുതാന്‍ നോക്കിയത്. ആ പ്രായത്തിലുള്ള ആണ്‍കുട്ടിയാണെങ്കിലും (20 വയസ്സെന്ന് നിന്നോടാരു പറഞ്ഞു :))
ആന്തലിതുതന്നെയാവും.

ഇനിയിപ്പൊ 20 വയസ്സിനുമേലെയുള്ള പെണ്‍കുട്ടികളെക്കുറിച്ചുള്ള ആന്തലുകള്‍ മാത്രമേ ഞാന്‍ എഴുതൂ എന്നുണ്ടോ :)

Pramod.KM said...

"കണ്ടപ്പോള്‍
‍ഉള്ളിലൊരാന്തലുണ്ടായി
അതൊന്ന് പറയാന്‍ നോക്കുകയായിരുന്നു
അപ്പോള്‍ ആന്തലെന്നു പറഞ്ഞാലെന്താന്നായി ചോദ്യം"
എന്നാണ് കവിത തുടങ്ങിയതെങ്കില്‍ എന്താകുമായിരുന്നു കവിതയുടെ ശക്തി!!!!

വെളിച്ചപ്പാട് said...
This comment has been removed by a blog administrator.
Kavitha sheril said...

:)

bobby said...

pramod paranjathinodu njaan yojikkunnilla. ingane thanne mathi: i read it twice or thrice.

mairan ennum nayinte monennum ullathu thikachum swabhavikam maathram. ithrakkokke asabhyam ethu malayaliyum parayarundennnaanu vishwasam: even vijayan gurusagarathil bahumanardham smashru ennu vilikkunnundu.