ജനലില്‍
കാറ്റുപതിച്ച മണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു
അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്കൂട്ടമായ് വന്ന്
കണ്ണാടി നോക്കുന്നു
ഒരിയ്ക്കലെങ്കിലും തൊടുമെന്ന്
വിരലുകള്‍
കെട്ടുപൊട്ടുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തു പോകുന്നു
15 comments:
മഴ...
തീരാതെ
തോരാതെ
അനിലേ...
മഴ...
ഈ മരുഭൂമിയില്‍ പ്രവാസിയാകുന്നവന്
എന്നും ഒരു ആര്‍ത്തിയാണ്....
ശരിയല്ലേ??
ശരിയാ കിച്ചു
മഴയോടൊപ്പമെത്തുന്ന പ്രണയിനിയുടെ മായക്കാഴ്ച്ച നിന്നെ വലയ്ക്കുന്നുവോ...?
വാക്കുകള്‍ക്ക് മഴയുടെ മര്മ്മരം.....
മരുഭൂമിയിലാണെങ്കിലും ഈ മഴ പിന്നേയും വരും. മാന്കൂട്ടങ്ങള്ക്കൊപ്പം. തോരാതെ പെയ്യും പിന്നെ.
അനിലേ, സുന്ദരം. :-)
good pome
ഉറക്കത്തില്പോലുമുണ്ട് വിഷ്ണൂ, പിന്നെയല്ലേ മഴയ്ക്കൊപ്പം.
നന്ദി മുരളീ, കണ്ണൂസ്
അറബിക് മഴയായിരുന്നുവോ പെയ്തിരുന്നത്?
മരുഭൂമിയിലെ മഴ ഇടത്തോട്ടെഴുതുന്നു. ആഹാ...
നന്നായിട്ടുണ്ട് അനിലേട്ടാ... :-)
thanks dilboo, devasena..
അനിലേട്ടാ . വായിക്കുമ്പോള്‍ കൊതി പിടിപ്പിക്കുന്ന വരികള്‍. ഈ മഴ എന്താ ഇവിടെ പെയ്യാത്തേ ?
അനിലേട്ടാ... നല്ല കവിത...ഇഷ്ടപ്പെട്ടു.
മഴ പെയ്തു തീരാതിരിക്കട്ടെ...
umma !
Post a Comment