ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ച മണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു

അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കൂട്ടമായ് വന്ന്
കണ്ണാടി നോക്കുന്നു

ഒരിയ്ക്കലെങ്കിലും തൊടുമെന്ന്
വിരലുകള്‍
കെട്ടുപൊട്ടുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തു പോകുന്നു

15 comments:

അനിലൻ said...

മഴ...
തീരാതെ
തോരാതെ

kichu / കിച്ചു said...

അനിലേ...

മഴ...

ഈ മരുഭൂമിയില്‍ പ്രവാസിയാകുന്നവന്
എന്നും ഒരു ആര്‍ത്തിയാണ്....
ശരിയല്ലേ??

അനിലൻ said...

ശരിയാ കിച്ചു

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

മഴയോടൊപ്പമെത്തുന്ന പ്രണയിനിയുടെ മായക്കാഴ്ച്ച നിന്നെ വലയ്ക്കുന്നുവോ...?

വാളൂരാന്‍ said...

വാക്കുകള്‍ക്ക്‌ മഴയുടെ മര്‍മ്മരം.....

കണ്ണൂസ്‌ said...

മരുഭൂമിയിലാണെങ്കിലും ഈ മഴ പിന്നേയും വരും. മാന്‍കൂട്ടങ്ങള്‍ക്കൊപ്പം. തോരാതെ പെയ്യും പിന്നെ.
അനിലേ, സുന്ദരം. :-)

Muhammed Sageer Pandarathil said...

good pome

അനിലൻ said...

ഉറക്കത്തില്‍പോലുമുണ്ട് വിഷ്ണൂ, പിന്നെയല്ലേ മഴയ്ക്കൊപ്പം.
നന്ദി മുരളീ, കണ്ണൂസ്

devasena said...

അറബിക് മഴയായിരുന്നുവോ പെയ്തിരുന്നത്?

Unknown said...

മരുഭൂമിയിലെ മഴ ഇടത്തോട്ടെഴുതുന്നു. ആഹാ...

നന്നായിട്ടുണ്ട് അനിലേട്ടാ... :-)

അനിലൻ said...

thanks dilboo, devasena..

aneeshans said...

അനിലേട്ടാ . വായിക്കുമ്പോള്‍ കൊതി പിടിപ്പിക്കുന്ന വരികള്‍. ഈ മഴ എന്താ ഇവിടെ പെയ്യാത്തേ ?

ശ്രീ said...

അനിലേട്ടാ... നല്ല കവിത...ഇഷ്ടപ്പെട്ടു.
മഴ പെയ്തു തീരാതിരിക്കട്ടെ...

Anonymous said...

umma !