ഇത്രയും പറഞ്ഞ്‌ അവള്‍ ചിരിച്ചു

മൈലാഞ്ചിച്ചെടി
അതിന്റെ ഇലകളുടെ
ഞരമ്പില്‍
ഒളിപ്പിച്ചു വച്ചതുപോലെയാണത്‌

അതുകൊണ്ടല്ലേ
എന്നെ പൊടിച്ചുകളയാന്‍
‍നോക്കുമ്പോഴൊക്കെ
പ്രണയത്താല്‍
നിന്റെ വിരലുകള്‍
‍ചുവന്നു പോകുന്നത്‌!

27 comments:

അനിലന്‍ said...

അത്രയേ പറഞ്ഞുള്ളൂ

nardnahc hsemus said...

ഇത്രയും പറഞ്ഞപ്പൊഴേയ്യ്ക്കും അവളുടെ മുഖം ചുവന്നു തുടുത്തിരിയ്ക്കണം, ല്ലെ?

;)

നൊമാദ്. said...

അമര്‍ത്തി ചേര്‍ത്ത് പിടിക്കരുത്. എത്ര പൊടിയരുത് എന്ന് വിചാരിച്ചാലും പൊടിഞ്ഞു പോകും.

സനാതനന്‍ said...

വിഷ്ണുപ്രസാദിന്റെ ഒരു വരി ഇവിടെ എഴുതണം
“എഴുതിക്കഴിഞ്ഞ കവിതകളാണ്
എഴുതാനിരിക്കുന്നവയുടെ ശത്രുക്കള്‍”

അതുകൊണ്ടാവും ഈ ഇളം ചുവപ്പ് എഴുതിക്കഴിഞ്ഞ കടും ചുവപ്പില്‍ മുങ്ങിപ്പോയതായി എനിക്കു തോന്നുന്നത്.മൈലാഞ്ചി ഞരമ്പുകളില്‍ ഈരില മൂവില എഴുതിയ അനിലന്‍ ഒളിച്ചിരിപ്പാണോ..

നജൂസ്‌ said...

തീക്ഷ്ണം അനിലാ.. വരികളുടെ ഞര‌മ്പുകളില്‍ നീലനിറം കാണുന്നു.

രണ്‍ജിത് ചെമ്മാട്. said...

അത്ര തന്നെ ധാരാളം
മാഷേ,
കാമ്പുള്ള വരികള്‍ എന്തിനാ ധാരാളം
നന്ദി, നല്ല വരികള്‍ക്ക്.

പാമരന്‍ said...

അത്രയും മതി.. ഒരുപാടുണ്ട്‌ വായിച്ചെടുക്കാന്‍..

ജ്യോനവന്‍ said...

ചുവപ്പിനെ രണ്ടു മതിപ്പോടെ വായിച്ചു.
നല്ല കവിത.

പാര്‍ത്ഥന്‍ said...

ആ ഞരമ്പുകളില്‍ തന്നെയാണ്‌ മര്‍മ്മവും.

ഞാന്‍ ഇരിങ്ങല്‍ said...

ഓ.. അങ്ങിനെയാണല്ലേ....

ഇരിങ്ങല്‍

കുഞ്ഞന്‍ said...

മാഷെ..

ഈങ്ക്വിലാബ് സിന്താബാദ്..!

എന്തിനാ പൊട്ടിത്തെറിക്കുന്നത്..?

ദ്രൗപദി said...

അനിലേട്ടാ...
ഒരുപാടിഷ്ടമായി....
അത്രയും പറഞ്ഞാന്‍ മതിയല്ലോ....


ആശംസകള്‍....

latheesh mohan said...

എങ്കില്‍ പിന്നെ അവള്‍ക്കെന്തു കൊണ്ട് കവിത എഴുതിക്കൂടാ..അവള്‍ പറയുന്നതൊക്കെ എഴുതിപ്പിക്കാനാ‍ണോ അനിലിനെ കൂടെ കൊണ്ടു നടക്കുന്നത് :)

lekhavijay said...

വായിച്ച് മൈലാഞ്ചി പോലെ ചുവന്നു പോയി..

വിഷ്ണു പ്രസാദ് said...

മൈലാഞ്ചിച്ചെടി
അതിന്റെ ഇലകളുടെ
ഞരമ്പില്‍
ഒളിപ്പിച്ചു വച്ചതുപോലെയാണത്‌
എന്താ ഒളിപ്പിച്ചത്?

അനിലന്‍ said...

സുമേഷ്- ഉണ്ടാവുമോ :)
അനീഷ്- :)
സനല്‍- ഒളിച്ചിരിപ്പല്ല, എന്തോ ഒരു...
നജൂസ്, രഞ്ജിത്, പാമരന്‍, ജ്യോനവന്‍,പാര്‍ത്ഥന്‍, രാജു, കുഞ്ഞന്‍, ദ്രൌപതി- സന്തോഷം
ലതീഷ്- :) അവള്‍ എഴുതിക്കുന്നതാണ് പലപ്പോഴും കവിതയെന്ന് (കരച്ചിലെന്നും) പറഞ്ഞ് പോസ്റ്റുന്നത്. (ആരാന്നൊന്നും ചോദിക്കല്ലേ.)
ലേഖ- ഞാനും! :)
വിഷ്ണു- നിന്നെക്കൊണ്ട് ഞാന്‍ തോറ്റു. ഒരിക്കല്‍ വിശദമായി പറഞ്ഞുതന്നതല്ലേ മറവിക്കാരാ.

മുല്ലപ്പുവ് said...

നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്...!!!

ബിനീഷ്‌തവനൂര്‍ said...

pls block commenting. comment enna salyam pandu penkuttikalkkayairunnu. technology undakiya oru matam. pls remove easygoer's comments. your works itself clarrifies everything.

love
bineesh.

മനോജ് കാട്ടാമ്പള്ളി said...

നല്ല വരികള്‍ . മനസ്സില്‍ കൊണ്ടു..

എം.കെ.നംബിയാര്‍(mk nambiear) said...

iearVERY NICE
BEST WISHES
mknambiear.blogspot.com

അനിലന്‍ said...

മുല്ലപ്പൂ, ബിനീഷ്, മനോജ്, നമ്പ്യാര്‍- സന്തോഷം

Mahi said...

തൊടുന്നവരെയെല്ലാം പ്രണയത്താല്‍ ചുവപ്പിക്കുന്ന കവിത

Sapna Anu B.George said...

ഈ പത്തുവരികള്‍ ഞാനൊന്നു കടമെടുത്തോട്ടെ????എന്റെ ഒരു കഥക്ക്???

അനിലന്‍ said...

മഹി- സന്തോഷം
സ്വപ്ന- അതെന്ത് കഥ?

Sapna Anu B.George said...

എടുക്കട്ട്യൊ, വേണ്ടയോ?? അതു പറ

അനിലന്‍ said...

എനിയ്ക്ക് ഒരാളോട് ചോദിക്കേണ്ടി വരും സപ്നാ.

ശിഹാബ് മൊഗ്രാല്‍ said...

ഹോ !