സ്വപ്നസ്തംഭനം

വിശേഷിച്ചൊന്നുമുണ്ടായില്ല
വൈകീട്ട്‌ കുളി കഴിഞ്ഞ്‌
ഭസ്മം തൊട്ടു

അത്താഴത്തിനു മുന്‍പ്
രണ്ടെണ്ണം കഴിച്ചു
പതിവില്ലാതെ ആരെയോ
ഫോണില്‍ വിളിച്ച്‌
എന്തോ പറയുന്നുണ്ടായിരുന്നു

ഉറക്കത്തില്‍
എന്തൊ ചൊല്ലുന്നുണ്ടായിരുന്നു
ആരെയോ
പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...

21 comments:

അനിലൻ said...

മരണം..മരണം..മരണം

Latheesh Mohan said...

രാവിലെ വിളിക്കാന്‍ ചെന്നപ്പോള്‍, വീണ്ടും ആള്‍ക്കൂട്ടം, പുരപ്പറമ്പ്, ധൃതിയില്‍ കടന്നു പോകുന്ന പെണ്‍കുട്ടികള്‍..

:) :) :)

Anonymous said...

ഐറണി !

അടുത്ത ഫ്രേമില്‍ ചായ( കാപ്പി) വാങ്ങിക്കുടിച്ച് കുളിച്ച് ആപ്പീസില്‍ പോകും. ഓരോന്ന് ഓര്‍ത്ത് കിടന്നിട്ടാ. അര്‍ജ്ജുനന്‍, പാര്‍ത്ഥന്‍, കിരീടിയും ചൊല്ലിക്കിടന്നോ :)

Kaithamullu said...

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...
-----
-കിടക്കയില്‍ കണ്ടില്ല.
ഓ, ഇതിലെന്ത് പുതുമ എന്ന് മനസ്സിലോര്‍ത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ സ്വയം പിറുപിറുത്തു:‘ഉടുമ്പ് നാരായണിയെന്ന് നാട്ടുകാര്‍ വിളിക്കുമെങ്കിലും നല്ലവളാ അവള്‍. വിളിച്ചുണര്‍ത്തി ഒരു കട്ടന്‍ ചാ‍യയെങ്കിലും കൊടുക്കാതിരിക്കില്ല!
--
മാരണം!

സുല്‍ |Sul said...

ആള്‍ക്കാര്‍ക്ക് ഹൃദയസ്തംഭനമുണ്ടാക്കരുത്...

എന്നിട്ട്
വിളിക്കാന്‍ ചെന്നപ്പോള്‍?????

-സുല്‍

വിനയന്‍ said...

അവസാനമില്ലാത്ത കഥകളുടെ അര്‍ദ്ധ വിരാമം.
അല്ലെങ്കില്‍ “കൊമേഴ്സ്യല്‍ ബ്രേക്ക് “

Anonymous said...

Have a break, have a kitkat!

This one just reads like a mega serial episode!

smitha adharsh said...

രണ്ടെണ്ണം വീശിയാല്‍ ഇതും,ഇതിലപ്പുറവും തോന്നും..മര്യാദയ്ക്ക് ആ കാപ്പി കുടിച്ചു ഫ്രെഷ് ആയി നല്ല കുട്ടിയായി ഓഫീസില്‍ പോകൂ..

വേണു venu said...

ഇതല്ലേ അനിലേ സുഖ നിദ്ര. സുഷുപ്തി.:)
രാവിലെ..?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

രാവിലെ
കാപ്പിയുമായി വിളിക്കാന്‍ ചെന്നപ്പോള്‍
പതിവു പോലെ
ഉറങ്ങുകയാ‍ണെന്നാണു തോന്നിയത്

ലേഖാവിജയ് said...

ആദരാഞ്ജലികള്‍ !

[ nardnahc hsemus ] said...

ആദ്യവരി അവസാനത്തേയ്ക്ക് കടമെടുത്തു....
ഒരു രണ്ടെണ്ണം എന്റെ വക ചേര്‍ത്തടിച്ചു!!

ദേ ദിങനെ,

വിശേഷിച്ചൊന്നുമുണ്ടായില്ല...
ചുള്ളാപ്പി എന്നത്തേയും പോലന്നും
കാലിന്റെടേല്‍ കയ്യും തിരുകിയുറങ്ങുന്നു!!

umbachy said...

anushochanam

അനിലൻ said...

ലതീഷ്- ന്നാലും!
അനോണി- :)
പൂക്കൈത- വെറുതേ ആള്‍ക്കാരോടൊക്കെ...
സുല്‍- ചെന്നപ്പോള്‍??? :)
വിനയന്‍, നിയാസ്, അനോണി- :)
സ്മിത- ശരീട്ടാ
വേണു, മോഹന്‍, ലേഖ- :)
സുമേഷ്- അത് തകര്‍ത്തു!
ഉമ്പാച്ചി- :(

നജൂസ്‌ said...

തണുത്ത്‌ പോയിരുന്നു...

അത്രയെ ഉള്ളൂ...

കുറുമാന്‍ said...

രാവിലെ വിളിക്കാന്‍ ചെന്നപ്പോള്‍?

കമ്പ്ലീറ്റ് വാള്.....ശ്ശേ ഇയാളെകൊണ്ട് തോറ്റു :)

എനിക്ക് മരണത്തെ ഇഷ്ടമല്ലടാ....(പ്രണയമാണെന്ന് മാത്രം)

Mahi said...

മരണത്തെ ഞാനും വേറൊരു രീതിയില്‍ പകര്‍ത്തി വെക്കാന്‍ ശ്രമിച്ചതാണ്‌.http://wwwneeharika.blogspot.com/2008/05/blog-post_19.html എന്തായാലും ഇതിഷ്ടമായി.ഇത്ഥമോരോന്ന്‌ ചിന്തിച്ചിരിക്കവെ ചത്തുപോയീടുന്നു പാവം ശിവ ശിവ എന്ന്‌ അര്‍ത്ഥത്തെക്കാളും പുരുഷാര്‍ഥം തേടി പോയ ഒരാള്‍ പറഞ്ഞ, ജീവിതത്തെ വീണ്ടും വീണ്ടും നിസാരമാക്കി കൊണ്ടിരിക്കുന്ന രംഗബോധമില്ലാത്ത ഈ കോമാളിയെ

ബിനീഷ്‌തവനൂര്‍ said...

ഒരു വിളിക്കും ചിലപ്പോള്‍ മരണം സമയം കൊടുക്കുന്നില്ല.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിത

മൃദുല said...

ഇതാണ് കവിതയുടെ മാരണം

അനിലൻ said...

നജൂസ്,കുറു, ബിനീഷ്, മഹി, സഗീര്‍, വാവ -

സന്തോഷം