പിന്നെ ഞാനെന്തുചെയ്യും?

പണ്ടാരെടങ്ങാന്‍
‍ഈ കുഞ്ഞിക്കിളി
എന്തൊക്കെയാ കാണിക്കുന്നത്‌!
തലയ്ക്ക്‌ തീ പിടിച്ച്‌
സിഗരറ്റ്‌ വലിക്കാന്‍
ഓരോ തവണയും
പുറത്തു ചെല്ലുമ്പോള്‍
ഒരു പൂ പോലുമില്ലാത്ത
മരത്തിന്റെ കൊമ്പുകളിലിങ്ങനെ
മാറിമാറിപ്പറന്നിരുന്ന്
കരഞ്ഞുകൊണ്ടിരിക്കുന്നതെന്തിന്‌?

താഴത്തെ ചെടികളില്‍
എത്ര പൂക്കളാണ്‌ വിരിഞ്ഞിരിക്കുന്നത്‌
തേന്‍ കുടിച്ചുകൂടേ
ഒരു പാട്ടു പാടിക്കൂടേ
ഇതിങ്ങനെ
വാലില്‍തീപിടിച്ചതുപോലെ
ആരെയാണിടയ്ക്കിടെ നോക്കുന്നത്‌?

ഒരു ചെറിയ പാത്രത്തില്‍
വാലിയം ഗുളിക പൊടിച്ച്‌
വെള്ളത്തില്‍ ചാലിച്ചു തരാം
നിന്റെയീ വെപ്രാളപ്പെട്ട
പറന്നു നടക്കലൊന്നു നിര്‍ത്തുമോ?

കണ്ടിട്ടു വയ്യ!

29 comments:

അനിലന്‍ said...

കണ്ടിട്ടു വയ്യ

സനാതനന്‍|sanathanan said...

വാലിയം കഴിച്ചാൽ മാറില്ല അനിലാ മക്കളെപ്പിരിഞ്ഞതിന്റെ വേദന...എന്തു ചെയ്തതാവും...... ആരു തകർത്തതാവും അതിന്റെ സ്വാസ്ഥ്യം.........

കുഴൂര്‍ വില്‍‌സണ്‍ said...

( അത് ഞാനാ)

ആരോടും പറയണ്ട

latheesh mohan said...

ആ ഗുളിക എനിക്കുകൂടി :(

പാമരന്‍ said...

:(

...!

വാവ said...

കാണാതെയും വയ്യ,
നല്ല രസണ്ട് കവിതകള്‍

മയൂര said...

വായനയിലുടനീളം മനസിനെ അസ്വസ്ഥമാക്കുന്ന കുഞ്ഞിക്കിളി, ഇങ്ങിനെ ചോദ്യങ്ങളെറിഞ്ഞതിനെ വീണ്ടും അസ്വസ്ഥമാക്കല്ലെ...ഒരു ഗുളികയെനിക്കും കൂടി...

നജൂസ്‌ said...

പണ്ടാരടങാന്‍...
നോവിക്കുന്നെങ്കിലും
അങനെപറയല്ലെ അനിലേട്ടാ.. കുഞ്ഞികിളിയല്ലേ... അതങനെ ഉള്ളില്‍ ചിലച്ച്‌ ചിലച്ച്‌ നില്‍ക്കട്ടെ.

Anonymous said...

വായിച്ചിട്ടും വയ്യല്ലോ!
ഇനി ഞാനെന്തു ചെയ്യും?
(മനുഷ്യരെ ചുമ്മാ കരയിക്കല്ലേ അനിലേട്ടാ :(( )

ജ്യോനവന്‍ said...

സിഗരറ്റുവലി ആരോഗ്യത്തിന് ഹാനികരം
എന്ന്
സ്നേഹപൂര്‍‌വ്വം
കുഞ്ഞിക്കിളി
ഒപ്പ്.

കുഞ്ഞേട്ത്തി! said...

നന്നായി, പിന്നെ ഞനെന്തു ചെയ്യുംന്നൊ! പിന്നെ കവിതയെങ്ങനെ വരുംന്നാ???? വിവരക്കേട്‌! വാലിയം പോലും !!

നൊമാദ് | A N E E S H said...

തണുപ്പിക്കാന്‍ പേരിനൊരു മഴ പോലും പെയ്യാത്തിടത്ത്, ഇനി മതി. ഇങ്ങട്ട് പോരെ.

nardnahc hsemus said...

അയ്ന് വട്ടാ... ലോകം മുഴുവനും അയ്ന്റെ തലേലാ കറങ്ങണേന്നാ അഹമ്മതി! എന്തിനാ വാലിയം.. ഒരു കവണ ഇണ്ടാര്‍ന്നേല്‍ ഒരു വെള്ളാരം കല്ല് വെച്ചട്ട് ഒറ്റ പെട... ആ തലങ്ങ്ഡ് മരത്തോട് ഒട്ടിപ്പോയേനെ..

നസീര്‍ കടിക്കാട്‌ said...

പണ്ടാറടങ്ങാൻ… (ഇത് ഏറനാടൻ മാപ്ല)

മരത്തിൽ നിന്ന് കുഞ്ഞുങ്ങളുടെ ഉടൽ പോലെ
തളിര് പൊട്ടിച്ച് തരിച്ചുപോയവൻ
മരണം മരണം എന്ന്
കാക്കോത്തിക്കായ തിന്നവൻ
അനിലൻ
ചത്തില്ല നീ
ചാവില്ല നീ

കുഞ്ഞിക്കിളിയെക്കണ്ട്
മരുന്ന് ഷാപ്പിലേക്കോടിയവൻ
പിന്നാലെ വന്നു
ആ മരത്തിൽ നിന്നൊരുത്തൻ
ആ കിളി ഞാനാണെന്ന്
ആരോടും പറയണ്ടാന്ന്….

പണ്ടാറടങ്ങാൻ…

ഈ മരം കൊണ്ട് വയ്യ…

ഈ മരച്ചുവട്ടിൽ
എത്ര കാലം?

സങ്കുചിതന്‍ said...

:)

Sarija N S said...

കിളിയുടെ ഭാഷ നമുക്കറിയില്ലല്ലൊ. അല്ലെങ്കില്‍ ചോദിക്കാമായിരുന്നു നീയെന്താ താഴത്തെക്കൊമ്പിലെ തേന്‍ കുടിക്കാത്തതെന്ന്. ചിലപ്പോള്‍ അത് വിശപ്പുകാരണമാവില്ല. അതിനു വേറെ എന്തെങ്കിലും ദുഖമുണ്ടാവും. എന്തെങ്കിലുമൊക്കെ ദുഖങ്ങള്‍... അപ്പൊളെങ്ങിനെ തേനിനു മധുരമുണ്ടാകും?

Mahi said...

ഇല്ല ഇല്ല നിര്‍ത്തില്ല

അശ്വതി/Aswathy said...

താഴത്തെ ചെടികളില്‍
എത്ര പൂക്കളാണ്‌ വിരിഞ്ഞിരിക്കുന്നത്‌
തേന്‍ കുടിച്ചുകൂടേ
ഒരു പാട്ടു പാടിക്കൂടേ

തീര്ച്ചയായും
അത് അങ്ങനെ തന്നെ അല്ലെ വേണ്ടത്?
:)

kaithamullu : കൈതമുള്ള് said...

ചില ജന്മങ്ങള്‍, ചില നിയോഗങ്ങള്‍ അങ്ങനെയാണ് അനിലാ!
(മ്യൂച്വല്‍ ഫണ്ടിലും സ്റ്റോക്കിലും ഒക്കെ ധാരാളമായി ഇന്‍‌വെസ്റ്റ് ചെയ്ത ഏതൊ കിളിയാവാനും വഴിയുണ്ട്)

അനിലന്‍ said...

:( :( :( :( :( :(

സുല്‍ |Sul said...

ഞാനിപ്പ എന്തു ചെയ്യും...
പണ്ടാരടങ്ങാന്‍
-സുല്‍

Sharu.... said...

ആ കിളിയെ ഒന്ന് കാണാനെന്താ വഴി?

Anonymous said...

വാലിയം കഴിച്ചിട്ടൊന്നും വലിയ ഗുണമില്ല.

lakshmy said...

തലക്കു തീ പിടിച്ച് അനിൽ സിഗരറ്റു പുകയ്ക്കാൻ പുറത്തു ചെല്ലുമ്പോൾ വാലിനു തീ പിടിച്ച കുഞ്ഞിക്കിളി പൂവില്ലാക്കൊമ്പിൽ അങ്ങട് ചാട്ടം..ഇങ്ങട് ചാട്ടം..

ഒരു സിഗരറ്റ് കൊടുത്തു നോക്കിയാലോ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ഒരു പൂ പോലുമില്ലാത്ത മരത്തിലിരുന്ന് കരഞ്ഞു കൊണ്ടിരുക്കുന്ന ചെറുകിളി. താഴെ ചെടികളുണ്ട്, പൂക്കളുണ്ട്, അവയില്‍ തേനുണ്ട്. പക്ഷെ അതെല്ലാം ചെറുകിളിക്ക് അപ്രാപ്യമാണ്. ഓരോ മനുഷ്യനും ഓരോ ജീവിതം. കിളിയെന്ന ബിംബത്തിലൂടെ ജീവിതത്തിന്റെ ഒരു നിസ്സഹാ‍യാവസ്ഥ.

ലേഖാവിജയ് said...
This comment has been removed by the author.
ലേഖാവിജയ് said...

കിളികള്‍ കരയുന്നതും പാടുന്നതും എങ്ങനെയാ തിരിച്ചറിയുക?

പാര്‍ത്ഥന്‍ said...

തേനുള്ള പൂവും, തളിരുള്ള കൊമ്പും അങ്ങ് താഴെയാണ്. ഉയരത്തിൽ പോകുമ്പോൾ അതെല്ലാം നഷ്ടപ്പെടുന്നു. വർൾച്ചമാത്രം. താഴെയ്ക്ക് തിരിച്ചിറങ്ങാനുള്ള മനസ്സിന്റെ ഉൾവലിയൽ ബുദ്ധിയെ മറികടക്കുന്നു. ആ തിരിച്ചറിവിലാണ് സംഘർഷം ഉടലെടുക്കുന്നത്.

verloren said...

എത്ര സിഗരറ്റുകള്‍ പുകഞ്ഞാലാണ്!
:(