ഇവളെക്കൊണ്ട് ഞാന്‍ തോറ്റു

കുഴലിലിട്ടു,മടിച്ചു പരത്തിയും
മഴവില്ലു നിവര്‍ത്തുവാനാകുമോ!

22 comments:

അനിലൻ said...

പറഞ്ഞിട്ടും കാര്യല്യ, പറയാണ്ടിരുന്നിട്ടും കാര്യല്യ :)

രഘുനാഥന്‍ said...

പക്ഷെ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം. ...ആശംസകള്‍

aneeshans said...

വല്യ ബുദ്ധിമുട്ടാ. മിക്കവാറും ഈ നേരെ ആക്കാന്‍ ശ്രമിക്കുന്നവന്‍ അവസാനം വളഞ്ഞ് പുളഞ്ഞ് പട്ടിയുടെ വാല് പോലെ ആവും. തോല്‍ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. നൂറ്റാണ്ടുകളായി നടന്ന് വരുന്ന് കാര്യത്തെ മാറ്റാന്‍ ശ്രമിക്കരുത്.

ഓഫ് : :)

വിനയന്‍ said...

നിവര്‍ത്തുന്നതെന്തിന് ? ഇഴപിരിച്ചെടുക്കാം, വര്‍ണങ്ങള്‍ വേര്‍തിരിക്കാം. .....സ്വപ്ന കാമുകിമാര്‍ക്ക് ചാന്തും പൊട്ടും കുപ്പിവളകളുമായി പല വര്‍ണങ്ങളില്‍ നല്‍കാം....

:)

ഗുപ്തന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

ഇഷ്ടപ്പെട്ടവൾക്കാണെങ്കിൽ ‘ദുപ്പട്ട’യാക്കാം.

ഇനി നിവർത്ത്യേ അടങ്ങൂ എന്നുണ്ടെങ്കിൽ, നായയുടെ വാൽ നിവർത്താൻ നോക്കുന്നപോലെയാവും. അതിനും തോന്നണ്ടേ നിവരണം എന്ന്‌.

Anonymous said...

മഴവില്ല് വളഞ്ഞ് തന്നെ ഇരിക്കട്ടെ .അതാ ഭംഗി :)

Rejeesh Sanathanan said...

ഇനി ഓപ്പറേഷന്‍ തന്നെ വേണ്ടി വരും...:)

Bindhu Unny said...

മഴവില്ലിന്റെ വളവ് നിവര്‍ത്തിയാല്‍ പിന്നെ അതിനെ എന്താ വിളിക്കുക? അതുകൊണ്ട് വളഞ്ഞ് തന്നെ ഇരിക്കട്ടെ. :-)

umbachy said...

വളഞ്ഞിരിക്കുമ്പോഴെല്ലാം
അതൊരു പെണ്‍കുട്ടിയാണെങ്കിലും
വളവു നീര്‍ന്നാല്‍
സേഫ്റ്റി പിന്നേ അല്ലല്ലോ...

Kaithamullu said...

നേരെയാവില്ലാ.......!

d said...

നാളയാവട്ടെ എന്ന് പറഞ്ഞൂടെ? :)

Anonymous said...

THOTTATHODONNUM KAARIAYILLA, EE KURISIL THANNE VEENDE MARIKKANUM

G.MANU said...

നിവര്‍ത്താന്‍ നോക്കി നോക്കി ഞാന്‍ വളഞ്ഞതുമാത്രം മിച്ചം...

പാമരന്‍ said...

തോറ്റ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ! അല്ലെങ്കിലവളെ മഴവില്ലെന്നിത്ര സ്നേഹത്തില്‍ വിളിക്കുമോ?

Ranjith chemmad / ചെമ്മാടൻ said...

നിവര്‍‌ത്താതെ...,
ഇങ്ങനെ നോക്കി നോക്കി ഇഴ പിരിച്ചെടൂക്കൂ...

ലേഖാവിജയ് said...

ഒന്നു ചിന്തേരിട്ടു നോക്കൂ,ചിലപ്പോള്‍ നേരേയാകും.. :)

മുസാഫിര്‍ said...

അടുത്ത് കല്യാണം കഴിഞ്ഞതാ ? സാരല്യ കുറച്ച് കഴിയുമ്പോള്‍ ആകാശം വളഞ്ഞോളും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വില്ല് വില്ലായത് വളഞ്ഞിരിക്കുന്നതു കൊണ്ടല്ലെ.

ഒരു മലയെ നിവര്‍ത്തിയിടാന്‍ നോക്കിയാലോ

ഒരു പുഴയെ വടി പോലെ കുത്തിനിര്‍ത്താന്‍ നോക്കിയാലോ

സമുദ്രത്തെ തുണി തോരയിടുന്നതു പോലെ ഒരു അയയില്‍ തൂക്കിയിടാന്‍ നോക്കിയാലോ

സുല്‍ |Sul said...

ഇമ്മാതിരി അലമ്പ് പരിപാടി ഇനി പറഞ്ഞിട്ടുണ്ടെങ്കില്‍,,,,
അടിച്ചു പരത്തി വാള്‍പോസ്റ്റാക്കിക്കളയും. :)

-സുല്‍

മേരിക്കുട്ടി(Marykutty) said...

ശ്ശോ!!!

[ nardnahc hsemus ] said...

അസാദ്ധ്യമായിട്ടൊന്നുമില്ലത്രെ!

:)