തൊടാന്‍ വയ്യെന്ന് തൊട്ടുതൊട്ട് മഴ!

മഴ പെയ്യുന്നു
കൂട്ടില്‍ക്കിടന്ന്
കോഴികള്‍ കലമ്പുന്നു
ഇറയിലൊരു മടിയന്‍ തേരട്ട
ചുരുണ്ടുമിടയ്ക്കിടെ നിവര്‍ന്നും
കോട്ടുവായിടുന്നു

മുറ്റത്തൂടൊഴുകും ചെറുചാലില്‍
രണ്ടു കട്ടുറുമ്പുകള്‍ പുണര്‍ന്ന്
പിടഞ്ഞു മുങ്ങുന്നു
പിടികൊടുക്കാതെ
ഒരു വൈക്കോല്‍ത്തുരുമ്പ്
തന്റെ ഗതി മാറ്റുന്നു

ചൂണ്ടക്കൊളുത്തിലേറാന്‍
തലപൊക്കും മണ്ണിരകള്‍
മണ്ണിരക്കൊളുത്തിലേറാന്‍
ധൃതിപ്പെടും മീനുകള്‍

പുതുവെള്ളം നീന്തി വന്ന
കുഞ്ഞിത്തവളയ്ക്ക്
ആലീസിന്റെ അത്ഭുതലോകം
തുറന്നു കൊടുത്തു മയങ്ങുന്നു
മഴ കൊള്ളാതെ
പൊന്തകള്‍ കടന്നെത്തിയ പാമ്പ്

വൈകിയിട്ടും വീടണയാത്ത
എന്റെ കുഞ്ഞിത്തവളേ
എന്റെ പൊന്നുങ്കുടമേയെന്ന്
ഇരുട്ടു കതിരിട്ട പാടത്ത്
അമ്മത്തവള കരയുമ്പോള്‍
വരമ്പില്‍, ഞവണിമുട്ടകളുടെ
കുഞ്ഞു പിരമിഡുകളില്‍
തൊടാന്‍ വയ്യെന്ന്
തൊട്ടുതൊട്ട് മഴ!

12 comments:

അനിലൻ said...

വെറുതേ

കാവലാന്‍ said...

ചൂണ്ടയില്‍
വാഗ്ദാനം ചെയ്യപ്പെട്ട
ഉയിര്‍പ്പിനു വേണ്ടി,
ഓരോ പുതുമഴയ്ക്കു ശേഷവും
മണ്ണിരകള്‍ പിറക്കുന്നു.

Unknown said...

at last ithu opne chythoo ?
very gud

Unknown said...

at last ithu opne chythoo ?
very gud

Anonymous said...

ishtaayiyo..

M.R.Anilan -എം. ആര്‍.അനിലന്‍ said...

എല്ലാവർക്കുമായി വീണ്ടും നല്ല കവിതകളുടെ ഈ വഴി തുറന്നതിൽ സന്തോഷം...

sHihab mOgraL said...

ഇഷ്ടായീട്ടോ.. :)

Anonymous said...

പുതിയ കവിതകൾ എവിടെ, അനിലാ?

Anonymous said...

template matoo.. ith kantukant boradikkunnu,tto...

ചന്ദ്രകാന്തം said...

ഇഷ്ടം.. സന്തോഷം.

അനിലൻ said...

സന്തോഷം!

പുതിയതൊന്നുമില്ല അനോണീ :)

ചിത്ര said...

finally unlocked your blog?..:-)