വീണതൂവല്‍

വഴിയില്‍ വീണുകിടക്കുകയായിരുന്നു
കാക്കയുടെയോ കുയിലിന്റെയോ
വിരുന്നു വന്ന
പരദേശിക്കിളിയുടെയോ
എന്നറിയില്ല
എങ്ങനെയാണ്
ഊരിവീണതെന്നും

എഴുത്തു കമ്മിയാണെങ്കിലും
മഷിക്കുപ്പിയില്‍
അന്തസ്സിനു വെയ്ക്കാമായിരുന്നു
ഒരു തൂവലിക!

എടുത്ത്
തുമ്പൊഴികെ
അഴിച്ചു കളഞ്ഞ്
ചൊറിയും ചെവിയില്‍
തിരുകിത്തിരിച്ചു ഞാന്‍

ഹൌ!!!

10 comments:

അനിലൻ said...

കുറച്ചു മുന്‍പാണ്
ദുബാഇയിലെ വഴികളിലൂടെ ലക്കില്ലാതെ നടക്കുമ്പോള്‍ പലകാലുകള്‍ മെതിച്ച മനോഹരമായ ഒരു തൂവല്‍ കിടക്കുന്നതു കണ്ടത്,
പി.പി. രാമചന്ദ്രന്റെ ലളിതം എന്ന കവിത ഓര്‍മ്മവന്നു!

വിഷ്ണു പ്രസാദ് said...

വീണതൂവല്‍ എന്നിട്ട് വലിച്ചെറിഞ്ഞോ...?

സുല്‍ |Sul said...

അനിലന്‍ :)
-സുല്‍

അഭയാര്‍ത്ഥി said...

വര്‍ണ്ണത്തൂവലൊന്നെന്റെ മുന്നില്‍
കാറ്റില്‍ തറയില്‍
വട്ടം കറങ്ങിയും
എഴുന്നേല്‍ക്കാന്‍ ആവത്‌ ശ്രമിച്ചും .

പെരിങ്ങോടന്‍ പറഞ്ഞത്‌ പോലെ ഏറ്റവും സംവദിക്കുന്നത്‌ കവിതയാണെങ്കിലും എഴുതാനറിയുന്നവന്‍ എഴുതണം.

വീണതൂവല്‍ പ്രാണനൊടുക്കിയ കിളിയുടെ വേദനയാണെങ്കിലും
അനിലന്റെ തൊപ്പിയില്‍ എണ്ണം കൂട്ടുന്നു.

അനിലൻ said...

ഇല്ല വിഷ്ണൂ, ഒരാളെ കാണാന്‍ പോവുകയായിരുന്നു, അയാള്‍ക്ക് കൊടുത്തു.
സുല്‍, നമ്മള്‍ നാട്ടുകാരാണല്ലേ!!
ഗന്ധര്‍വാ നന്ദി

ടി.പി.വിനോദ് said...

പതിവുപോലെ നന്നായി...:)

‘ഇവിടെയുണ്ടായിരുന്നുവെന്നറിയിക്കാനായി’ പൊഴിയുന്ന പക്ഷിയുടെ തൂവലുകള്‍ ചെവിയുടെ കിരികിരുപ്പെങ്കിലും തീര്‍ക്കുന്നു...

ഇവിടെയുണ്ടെന്നറിയിക്കാനെഴുതുന്ന മനുഷ്യരുടെ വാക്കുകള്‍ നാളെ എന്ത് തരം ആശ്വാസമാവും ഉണ്ടാക്കുക...?

Ajith Polakulath said...

തൂവല്‍ എവിടെ നിന്നു വന്നു? ആരുടെ? ആ തൂവല്‍ പൊഴിയാനുള്ള കാരണം എന്തെ?
ചേതന അറ്റ തൂവല്‍ തുമ്പില്‍ വിരിയുന്ന ജീവനുകള്‍ എത്ര? സ്വയം ജീവന്‍ വെടിഞ്ഞു നമ്മളെ കൊണ്ട് എഴുതിക്കുകയാണ് തൂവലുകള്‍.. നമ്മള്‍ വെറും എഴുതുന്ന യന്ത്രങ്ങള്‍..

ഞാന്‍ അങ്ങനെ ആലോചിച്ചു പോയ്.. അനിലേട്ടാ.

വിനയന്‍ said...

ശ്രീ അനില്‍
താങ്കളുടെ മറ്റു രചനകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് ഇഷ്ടമായില്ല എന്ന് പറായാതെ വയ്യ.
ഒരു പക്ഷിയുടെ തൂവല്‍ എന്നു പറയുന്നത് അതിനെ ജീവിത സൌഭാഗ്യത്തിന്റെ അടയാളമാണ്.തൂവല്‍ കൊഴിഞ്ഞ പക്ഷിയെ പിന്നെ കാണാനെന്ത് കൌതുകം.
താങ്കള്‍ കവിതയുടെ അവസാനം തൂവലിനെ വളരെ ലാഘവത്തോടെ കണ്ടു.ക്രൂരനായ ഒരു മനുഷ്യനായി.മയില്‍ പീലി പോലെ പക്ഷിയെ സ്നേഹിച്ചതു പോലെ തൂവലിനെയും സ്നേഹിക്കാഞ്ഞതെന്ത്.

അനിലൻ said...

വിനയാ,
ഭംഗിയുള്ളതിനെ ഓമനിക്കുന്നതിനേക്കാള്‍ ഉപയോഗിക്കുവാന്‍ തിടുക്കപ്പെടുന്ന മനസ്സായതുകൊണ്ടാവും

വിനയന്‍ said...

:)))