രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍
ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്
വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര
കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന് രാജ്യം
അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍
മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?
ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു
30 comments:
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന് രാജ്യം
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്...
ഇഷ്ടായി മാഷേ...
"സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍?"
ഇരട്ടകുട്ടികളുടെ അച്ഛാ...,
കുത്തുകള്‍ക്കും കോമകള്‍ക്കും ഒട്ടും വിലയില്ലാ, എന്നാണോ?
വിലയില്ലാഞ്ഞിട്ടല്ല തീക്കൊള്ളീ, വിശ്വാസമില്ലാഞ്ഞിട്ടാണ്.
ക്ഷമിക്കണേ.
ആരും കാണാതെ പോയതല്ലാ, പകരം കാണാന്‍ വിസമ്മതിച്ച അധ്യായങള് തുറന്നതിന്, അഭിനന്ദനങ്ങള്‍.
ഈ പേര് സാമാന്യം പ്രശസ്തമായ ഒരു നോവലിന്റെ പേരാണു സുഹൃത്തെ
അതേതാ സനാതനാ ആ നോവല്‍? ഈ പേരില്‍ എന്റെ ഒരു പുസ്തകമുണ്ട് ഒലീവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയത്.
നോവല്‍ ആരുടേതാണെന്നു പറയാമോ?
കവിതയുടെ കനല്ക്കണ്ണാടിയില് നോക്കുമ്പോള്‍ കണ്ണും കാലവും പൊള്ളുന്നു.
നന്നായി...
മിനുക്കത്തിന്റെ പുറം ചട്ടയില്‍ ഒരധ്യായം
അഴുക്കുവെള്ളത്തില്‍ കുതിര്‍ന്നുപോയ
അകം താളില്‍ അടുത്തതും. തീരുമോ കഥ..?
നഗരവും നരകവും. ഈ രണ്ടുഭാവങ്ങള്‍ ഇഷ്ടമായി.
"സനാതനന് said...
ഈ പേര് സാമാന്യം പ്രശസ്തമായ ഒരു നോവലിന്റെ പേരാണു സുഹൃത്തെ
Thu Jul 26, 03:25:00 AM "
തെറ്റുകളും സമാനതകളും ചൂണ്ടിക്കാട്ടുന്നതു നല്ലതു തന്നെ. പക്ഷേ ഇവിടെ സനാതനന്റെ വാക്കുകള്‍ കണ്ടാല്‍ തോന്നും എന്തോ വലിയ മോഷണം നടന്നു എന്നു.
"രണ്ട് അധ്യയങ്ങള്‍ ഉള്ള നഗരം "മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള കവിതാ സമാഹാരങ്ങളില്‍ എറ്റവും മൌലികതയുള്ള ക്യതികളില്‍ ഒന്നാണ്
അനിലന്‍,
ക്ഷമിക്കുക.ഒരുപക്ഷേ എന്റെ തെറ്റായിരിക്കാം.അല്ലെങ്കില്‍ കരിയടുപ്പിലെ പുകപോലെ പിടിച്ചുകിടക്കുന്ന ആഴമില്ലാത്തവായനകളുടെ കളങ്കമായിരിക്കാം.കലാകൌമുദിയില് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന “വിരലടയാളങ്ങളില്ലാത്തവരുടെ നഗര“മാണോ എന്റെ വിവരമില്ലായ്മയെ ഇങ്ങനെ ഒരു പൊതുവിഴുപ്പലക്കലിനു പ്രേരിപ്പിച്ചതെന്നറിയില്ല.എന്തായാലും നാലടികിട്ടിയാല് വെളുക്കുന്ന വിഴുപ്പാണെങ്കില് വെളുക്കട്ടെ.അടികൊള്ളാന്‍ ഞാന്‍ തയാര്‍.
കൂഴൂരിനോടും ക്ഷമ ചോദിക്കുന്നു.എന്റെ പിഴയാണെങ്കില്‍ ഞാന്‍ സ്വയം കിഴുക്കുന്നു.
സനാതനന് ഒരു സംശയം പറഞ്ഞുവെന്നു വെച്ച് വിത്സന് ഇത്ര രൂക്ഷവിമര്‍ശനം നടത്തേണ്ട കാര്യമൊന്നുമില്ല. മോഷ്ടിച്ചുവെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.
അനിലിന്റെ ഇരട്ട വെറുതെ ആള്‍ക്കാരുടെ കയ്യീന്ന് മേടിച്ചു കെട്ടുമെന്നു തോന്നുന്നു.
കവിത പണ്ടേ ഇഷ്ടമായതാണു
അതിഗംഭീരമായി മാഷേ...
‘ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ‘ മഴ നനഞ്ഞു പോകുന്ന അലിഞ്ഞുപോകുന്ന ഒരു പാടുജന്മങ്ങളുടെ നിഴല്‍ കഴുകിക്കളയുന്ന നഗരത്തിന്റെ പകല്ചിരി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്...
കുഴപ്പമില്ല സനാതനാ...
പെട്ടെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി.
വിട്ടുകള.
ഭ്രമിപ്പിക്കുന്ന വരികള്‍. ആവര്‍ത്തിച്ചുള്ള വായനയില്‍ വരികള്‍ ചിത്രങ്ങളാവുന്നു.
മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?
ഒരു മുതിര്‍ന്ന കുഞ്ഞ് :)
അനിലേട്ടാ..നന്നായി നഗരത്തിന്റെ അധ്യായങ്ങള്‍.
സനാതനന്റെ സംശയത്തിന് വളരെ മാന്യമായ മറുപടി ആണല്ലൊ വിത്സണ് ചേട്ടന് കൊടുത്തത്.സനാതനനും മറുപടി കമന്റിട്ടത് മാന്യമായി തന്നെ.ദേവസേനച്ചേച്ചിയുടെ കമന്റ് ആണ് രൂക്ഷമായി തോന്നിയത്.:)
ഞാന്‍ വിമറ്ശിക്കാന് മാത്രം വളറ്ന്നുവെന്നോ? അതും വിത്സനെ?
എന്തു ചെയ്യാം!! തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രമായ ജന്മമായിപ്പോയി എന്റേത്..
ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു........വല്ലാത്തൊരു സങ്കടം മനസ്സില്‍ തിക്കുന്നു.അവള് എവിടെ പോയിട്ടുണ്ടാവും?
അനീഷിനു നന്ദി.ഈ ബ്ലോഗ് പരിചയപ്പെടുത്തിയതു അദ്ദെഹമാണു.താങ്കള്‍ക്കു ഭാവുകങ്ങള്‍!വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന കവിതകള്‍.
കവിയും സനാതനും എല്ലാം ഒത്ത് തീര്‍പ്പിലെത്തി.
പഴി മുഴുവന്‍....
അപ്പോള്‍ “സസി“പിന്നെയും ആരായി ?
മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?
ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു -
ഏറ്റവും ഇഷ്ടമായ ഈ വരികള്‍ കവിതയേക്കാളുപരി നോവിന്റെ, ദൈന്യതയുടെ, നിസ്സഹായതയുടെ ആഴമുള്ള അര്‍ത്ഥമുള്ള കഥകള്‍ തന്നെ പറയുന്നു അനില്‍.
പാവം സസി :)
ഈ ദേവസേനാമ്മ ഫുള്‍ ഇമോഷണല്‍ ആണല്ലാ...
വിവാദങ്ങള്‍ അവസാനിച്ചുവോ..
എങ്കില്‍ ഇനി ഞാന്‍ ആദ്യം പറഞ്ഞത് ഒന്നുകൂടി ആഴത്തില്‍ വായിക്കനപേക്ഷ.
സനാതനന് said...
ഈ പേര് സാമാന്യം പ്രശസ്തമായ ഒരു നോവലിന്റെ പേരാണു സുഹൃത്തെ
Thu Jul 26, 03:25:00 AM
എന്നിട്ടും അതൊരുമോഷണമാണെന്ന കുറ്റപ്പെടുത്തലാണെന്നു തോന്നുന്നു എങ്കില്‍ രണ്ടാമത് പറഞ്ഞതില്‍ ആശ്വാസം കൊള്ളുക
സനാതനന് said...
അനിലന്‍,
ക്ഷമിക്കുക.ഒരുപക്ഷേ എന്റെ തെറ്റായിരിക്കാം.അല്ലെങ്കില്‍ കരിയടുപ്പിലെ പുകപോലെ പിടിച്ചുകിടക്കുന്ന ആഴമില്ലാത്തവായനകളുടെ കളങ്കമായിരിക്കാം.കലാകൌമുദിയില് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന “വിരലടയാളങ്ങളില്ലാത്തവരുടെ നഗര“മാണോ എന്റെ വിവരമില്ലായ്മയെ ഇങ്ങനെ ഒരു പൊതുവിഴുപ്പലക്കലിനു പ്രേരിപ്പിച്ചതെന്നറിയില്ല.എന്തായാലും നാലടികിട്ടിയാല് വെളുക്കുന്ന വിഴുപ്പാണെങ്കില് വെളുക്കട്ടെ.അടികൊള്ളാന്‍ ഞാന്‍ തയാര്‍.
കൂഴൂരിനോടും ക്ഷമ ചോദിക്കുന്നു.എന്റെ പിഴയാണെങ്കില്‍ ഞാന്‍ സ്വയം കിഴുക്കുന്നു.
Fri Jul 27, 11:26:00 PM
വെറുതേ ആളെക്കൂട്ടല്ലേ സനാതനാ. സനാതനന്റ്റെ കമന്റിനു ഞാന്‍ എന്താണു മറുപടി ഇട്ടിട്ടുള്ളതെന്നു മറന്നുവോ?
നോവലിന്റെ പേരാണെന്നു തോന്നാം, അതുറപ്പിച്ചു പറയുമ്പോള്‍ എഴുതിയ ആളുടെ പേരു പറയേണ്ട ബാദ്ധ്യത താങ്കള്‍ക്കാണ്.
ഇനി ഒരു തമാശയ്ക്കു പറഞ്ഞതാണെങ്കില്‍...
ഇതിനെ തമാശയില്‍ പെടുത്താമെന്നു തോന്നുന്നില്ല.
പറച്ചിലും മറുപറച്ചിലുമൊക്കെ കഴിഞ്ഞ് അനവസരത്തിലുള്ള ഈ കമന്റ് എന്തിനാണെന്നു മനസ്സിലായില്ല.
"വിരലടയാളങ്ങളില്ലാത്തവരുടെ നഗരം"
"രണ്ട് അധ്യയങ്ങള്‍ ഉള്ള നഗരം "
ഇതില്‍ എവിടെയാണു സനാതന്‍ സാറേ സാമ്യം.
നഗരം എന്ന വാക്കിന്റെ പേറ്റന്റ് ആര്‍ക്കാണു സര്.
ആഹാ സനാതനന് മാഷ് എല്ലാം കഴിഞ്ഞ് വീണ്ടും വന്നോ..
എന്താ ഉദ്ദേശിച്ചത്.. പേരില്‍ സാമ്യം ഉണ്ടെന്നേ പറഞ്ഞുള്ളു സാഹിത്യചോരണം ഉദ്ദേശിച്ചില്ല എന്നാണോ. എങ്കില്‍ ആ ആദ്യകമന്റിലെ തന്നെ വാചകം ഒരല്പം കൂടി മയപ്പെടുത്തണമായിരുന്നു. പ്രത്യേകിച്ചും പേര് ഓര്മയില്ലെങ്കില്.
നമുക്ക് a tale of two cities ഒന്നു ട്രൈ ചെയ്താലൊ സനാതനന് മാഷെ... :)
അനിലേട്ടാ ഓഫടിക്കുന്നതിനു മാപ്പേ..
മനുവേ,
emotional ആയതല്ല.
എന്നെ പ്രകോപിപ്പിച്ചു ചിലര്‍.
ഒച്ചകലരുമ്പോള് അര്‍ത്ഥങ്ങളാകുന്നു എന്ന് വാക്കുകളെക്കുറിച്ച് മനോഹരമായി പറഞ്ഞത് -ലാപുടയാണെന്നു തോന്നുന്നു.ഒച്ചകലര്ത്തുമ്പോള് ഒരല്‍പ്പം സൂക്ഷിച്ചില്ലെങ്കില്‍ അര്‍ഥം മാറുമെന്നും,അനിലന്റെ പുസ്തകത്തിന്റെ പേരു "രണ്ട് അധ്യയങ്ങള്‍ ഉള്ള നഗരം " എന്നാണെന്നു അദ്ദേഹാത്തിനെക്കുറിച്ചുള്ള കൈച്ചൂണ്ടിയില് വെണ്ടക്കയായിരിക്കുന്നു എന്നും അതേക്കുറിച്ച് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടെന്നും,ദുരൂഹമായ വരികള്‍ എഴുതുന്ന കവികള്‍ വായനകൂടി ഒരല്‍പ്പം ആഴത്തിലുള്ളതാക്കണമെന്നും ഓര്‍മിപ്പിച്ചുകൊണ്ട് ഈയുള്ളവന് ഇതാ വിടവാങ്ങുന്നു..
സനാതനാ,
ഇതെന്തൊരു കഷ്ടമാണ്.
താങ്കള്‍ ഒരു ആരോപണം പോലെ എന്റെ പോസ്റ്റിനൊരു കമന്റ് ഇട്ടു, ആരോപണമായതുകൊണ്ട് വ്യക്തമാക്കേണ്ട ചുമതല സനാതനനുണ്ടെന്നു ഞാന്‍ പറയുകയും ചെയ്തു. വെറുതേ ആളെക്കൂട്ടേണ്ടെന്നു കരുതി ഞാന്‍ സനാതനനു മെയില്‍ ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്.
അതിനു മറുപടി താങ്കള്‍ കമന്റായി ഇടുകയും ചെയ്തു. അതവിടെ തീര്‍ന്നെന്നു ഞാന്‍ കരുതി. എന്തിനാ സര് ഇത്ര ദുരൂഹത? എന്റേയും താങ്കളുടേയും കമന്റുകള്‍ ചേര്‍ത്തു വച്ചൊന്നു വായിക്കാമോ? എന്താണ് താങ്കളുടെ യഥാര്‍ത്ഥപ്രശ്നം എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
എന്റെ കവിതകളിലെ ദുരൂഹത എന്താണെന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു. വിമര്‍ശിക്കുക എന്നതായിരുന്നു കവിത വായിച്ച് സനാതനന് ചെയ്യേണ്ടിയിരുന്ന കാര്യം.
ആരെക്കാണിക്കാനാ മാഷേ വെറുതേ ബ്ലോഗുകളില്‍ കയറി വായിക്കാതെ കമന്റിടുന്നത്?
Post a Comment