പാര്‍ക്കുബെഞ്ചിന്‍ മരയഴികളില്‍
അനാഥമാക്കപ്പെട്ട്
നിശ്ശബ്ദമായ്
പണ്ടൊരു പ്രണയിനി
പ്രിയനോട് ചോദിച്ചതുപോലെ
നിന്റെ വിരലുകളില്ലെങ്കില്‍
എനിയ്ക്കെന്തിനീ കീ പാഡ്?
ആരോ വിളിക്കുന്നുണ്ട്
ആരാകും?
ഞാന്‍, ‘കോളറാക്കാലത്തെ പ്രണയം’ വായിക്കുന്നു
നീയടുത്തുണ്ടായിരുന്നെങ്കില്‍
ഈ മകരമെന്നെ തണുപ്പിക്കുന്നു
നീയെന്റെ പുതപ്പായെങ്കില്‍
എന്നാവാം
മോനെ...
ഭക്ഷണത്തിലെണ്ണ കുറയ്ക്കണേ
എണ്ണ തേച്ചു കുളിക്കണേ
എന്തുണ്ടെങ്കിലുമെഴുതണേ
നിന്നെക്കാണാതെ അമ്മയ്ക്ക്...
എന്നാവാം
രാത്രി കടയടച്ചു വരുമ്പോള്‍,
നിങ്ങളിരിക്കാറുള്ള
ആല്‍ത്തറയ്ക്കരികില്‍
ആനന്ദനെ അവര്‍...
എന്നുമാവാം
ദൈവമേ!
എനിയ്ക്കു മിണ്ടുവാനാകുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തതയുടെ കടലില്‍ നഷ്ടപ്പെട്ട എന്നെ
വീണ്ടെടുത്തിരുന്നെങ്കില്‍
ചിപ്പിന്റേയും ബാറ്ററിയുടേയും
ഭാരത്തില്‍നിന്ന്
മോചിപ്പിച്ചിരുന്നെങ്കില്‍!
11 comments:
ദൈവമേ!
എനിയ്ക്കു മിണ്ടുവാനാകുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍...
ഒരു പഴയ കവിത
ദൈവമേ!
എനിയ്ക്കു മിണ്ടുവാനാകുന്നില്ലല്ലോ
:)
അല്പം റേഞ്ചുള്ളിടത്തേക്കു നീങ്ങിയിരിക്കൂ..
ബാറ്ററിയുടെ ഭാരം പാര്‍ക്കിലേ ബഞ്ചിനു താങ്ങാനാവുന്നില്ല...
;)
കൊള്ളാം ഭാവന!
ദൈവമേ.. കയ്യും കാലുമില്ലാതെ ജീവിക്കുന്നതെന്തിന്? എനിക്കും ഭാരം എല്ലാവര്‍ക്കും ഭാരം!
"പണ്ടൊരു പ്രണയിനി
പ്രിയനോട് ചോദിച്ചതുപോലെ
നിന്റെ വിരലുകളില്ലെങ്കില്‍
എനിയ്ക്കെന്തിനീ കീ പാഡ്?"
സദാചാര പാലകാര്‍ക്കു ഹാലിളകുമൊ ??
‘നോക്കിയ’ നോക്കി.കണ്ടു ഇഷ്ടമായി:)
nazreth-sahar: സദാചാര പാലകാര്‍ക്കു ഹാലിളകുമൊ ??
ഞാനൊരു ദുരാചാര പാലകനായതുകൊണ്ട് ഭയമില്ല.
ഉറുമ്പ്,സാല്‍ജോ,കുഞ്ഞന്‍,പ്രമോദ്.. സന്തോഷം
വല്ല N സീരീസുമായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നൂ!!!
പഴയത് ആയത് കൊണ്ടല്ല.
അന്നും ഇന്നും ഇഷ്ട്ടമല്ല.
പൊട്ടക്കവിത.
ഒരാളെ കേട്ടിരുന്ന
ഫോണ്‍ ആകയാല്‍
അത് ഇപ്പോഴും ചുമന്നു നടക്കുന്ന
ഒരാളെയും അറിയാം .
അതു പോലാകുമോ ?
അതും ആകാം .
എല്ലാം നമ്പറില്‍ അറിയപ്പെടുന്ന
ഈ കാലത്ത്
കവടി എന്നും 'മലര്‍തി' വീഴ്തുന്ന ജ്യോത്സ്യന്‍ ( തച്ചന്‍ ) ആണലൊ, എന്നിട്ടും എന്തെ 'സര്‍പ്പശാപം'....????
നന്നായിട്ടുണ്ട്....
Post a Comment