പെന്‍ഗ്വിന്‍

കണ്ണുപൊത്തിക്കളിയെന്നു ചൊല്ലി
കണ്ണുകൊത്തിക്കളിക്കുന്നോ മക്കളേ?

കണ്ണുപൊത്തിത്തുറന്നാല്‍ തെളിയുവാന്‍
കത്തി നില്‍ക്കുന്ന കാഴ്ചകളില്ലെങ്കില്‍
കാറ്റിരമ്പത്തിനൊപ്പം കുതിക്കുവാന്‍
കാരിരുമ്പിന്‍ ചിറകുകളില്ലെങ്കില്‍
കാഴ്ചയെന്തിനാണമ്മേ?

നുണക്കുഴിയാന

മദം പൊട്ടി
കൊമ്പില്‍ ചെമ്മണ്ണുമായ്‌
ഇരുട്ടില്‍ നില്‍പ്പുണ്ടോ?

‍ഉമ്മ വെയ്ക്കാനാഞ്ഞപ്പോള്‍
ഉയര്‍ന്നല്ലോ കൊലവിളി!