കുട്ടമോനേ
നമ്മടെ പടിഞ്ഞാറേ പ്ലാവിന്തയ്യില്
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന് വരും
ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്
കരിങ്കല്ലുവരെ പൊളിയും
പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?
ഒണക്കച്ചെമ്മീന്‍ കൊണ്ടരും
ചേറ്റുവേന്ന് ശകുന്തള
അമ്മ വാങ്ങാറില്ല
ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല
തെങ്ങേറണ വേലപ്പന്
പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല
കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്
കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി
ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു
പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു
ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല് തട്ടി വയ്ക്കാം
പറമ്പില്‍ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം
കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!
47 comments:
കുട്ടമോനേ...
ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്
കരിങ്കല്ലുവരെ പൊളിയും
====================
അടിപൊളി,
ഞങ്ങളുടെ നാട്ടില്‍ , കുരിപ്പെന്നു പറയും.പിന്നെ
പണ്ടാറ പഹച്ചി എന്നും പറയും.
:)
നന്ദി
:( :(
"കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!"
എന്തിനാടാാാാാാാാാാ
ആ മരുഭൂമിയില്‍ കെടക്കണ ഓണത്തിനു അവധി കിട്ടാത്ത എതോ കുട്ടമോനാന്റെ അമ്മയാന്നേ കരുതിയുള്ളൂ. കിച്ചു ചേച്ചി പറഞ്ഞതേ പറയാനുള്ളൂ. എന്തിനാ അനിലാ...? :(
.......പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?
--
.....ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല.
--
തെങ്ങേറണ വേലപ്പന്
പതിനെട്ടാമ്പടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല
--
......പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു
--
ലയിച്ച് വായിച്ച് കവിയോടും കവിതയോടും ആ അമ്മയുടെ പരിദേവനങ്ങളോടും ഒപ്പം നടന്ന എന്റെ തലയെന്തിനാ അനിലാ ,അവസാനം ഒരു ഉരുക്കിന്റെ കൂടം കൊണ്ടടിച്ച് ഛിന്നഭിന്നമാക്കിയത്?
---
കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്ണ്ട്.......
ഇല്ല, എനിക്കാവില്ല അമ്മേ അതില്‍ ഒന്ന് പറിച്ച് കൊണ്ട് വന്ന് തരാന്‍....!!
“:(“
ഇതില്‍ കവിഞ്ഞൊരു പേരും ഇതില്‍ക്കവിഞ്ഞൊരു കമന്റും ഈ കവിതക്ക് കൊടുക്കാനില്ല.
ചെലത് പഴ്ക്കും ,കാക്കകൊത്തും ചെലത് പിഞ്ചിലേ വീഴും ചെലത് പാതി മൂപ്പില്‍ വാടീം വീഴും കുട്ടമോനേ..
കെടന്നോടത്ത് കെടക്കേമില്ല.. അളിയും മഴയത്ത്. ഒണങ്ങും വെയിലത്ത്...
എന്നാലും...
കണ്ണ് നനയിച്ചു ഈ കവിത :(
ഒരു വല്ലാത്ത ഗൃഹാതുരത്വം അനുഭവിക്കുന്നു വായികുമ്പോള്‍. അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
കുട്ടമോന്റെ അമ്മേ...
:(
:(
എല്ലാവര്ക്കും നന്ദി
അമ്മ!!!
കുട്ടമോനേ.....
നിറഞ്ഞുപോയി:(
vazhithetti vannathaanu ithu vazhi... thirichu pokaan kazhiyaatha vidham ee varikal manassine bandhichirikkunnu...
nalla varikal....
Balamani
എന്തോാാാാ
.....ന്റെ അമ്മേ.
:(
“പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു“
ഇതു ഇന്നിപ്പം കേട്ടു ഫോണിലൂടെ!
ഒരു തുള്ളി കണ്ണീര്.
ഈ കവിതക്കും
കുരിപ്പേ..........
സങ്കടം മാത്രം..:(
Enikkishtamayi...
http://panikkaran.blogspot.com/ ivide njan onnu padachittundu ..
ഇവ്ടിപ്പോ സങ്കടം മാത്രേയുള്ളൂ, അതാ ഈ വഴി വരാത്തേ !
പ്രവാസികള്‍ പാപികളാണ് :(
:----(
Anonymous said...
ഇവ്ടിപ്പോ സങ്കടം മാത്രേയുള്ളൂ, അതാ ഈ വഴി വരാത്തേ !
അനോണീ, അതാ ഞാനും പലപ്പോഴും ഇവിടെനിന്ന് വഴി മാറിപ്പോകുന്നത്.
എല്ലാവര്ക്കും നന്ദി.
പാല് കടഞ്ഞാല്‍ വെണ്ണ കിട്ടും
മനസ്സ് കടഞ്ഞാല്‍ കവിത കിട്ടുമെന്ന് അല്ലേ..
ഓരൊ വരിയിലും ,
ഓരോ വാക്കിലും കവിത നിറയുന്നു.
പഴമയുടെ അടുക്കിപ്പെറുക്കലില്
പുതുമയുടെ, സ്നേഹത്തിന്റെ ഗന്ധം നിറയ്ക്കുന്നു ഈ കവിത.
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
അവസാന വരികളിലെത്തും വരെ ഒരു പാവം സങ്കടം
അമ്മയെ പോലെ കുതിര്‍ത്തു..
അവസാന വരികളില്‍ ഏതൊരു മാരകായുധമാണ്
ഇങ്ങനെ കീറിമുറിയ്ക്കാന്‍ നീ കരുതി വെച്ചത്!
kavikkalle varaathirikkanaavu..
kavithaykko...athinu vazhi thettilla. thettiyittumilla..
balamani
balamani, veruthe ivide chuttithiriyanda..vegam vitto
രാജു, സെറീനാ, ബാലാമണി... നന്ദി.
അനോണിമണീ അതു വേണോ?
വന്നാല്‍ ആഴങ്ങളിലെ മണ്ണ് മണക്കുമ്മോ
അമ്മ പേടിക്കുമോ
ഒരു ചെറിയ കാറ്റായെങ്കിലും വന്നിരിക്കും
കുട്ടമോന്‍
ഓണം വരുന്നതും പോകുന്നതും അറിഞ്ഞേയില്ലെന്ന് തലയില്‍ പുതപ്പിട്ട് മൂടി ഇരിക്കുകാര്ന്നു. അപ്പോഴാ :(
നന്നായിരിക്കുന്നു ഈ കവിതയും
നല്ല ശേലായി. ഇദിലൂടെ നേരത്തെ വന്നിട്ട് വേണം എന്റെ ഓണം ഒക്കെ ഒഴുക്കിക്കളയാൻ. മനസ്സിൽ വെച്ചാ മതി!
കുട്ടമോനെ നല്ല പരിചയം!
കള്ളന്... :(
ഇഞ്ചീ... :)
എല്ലാര്ക്കും നന്ദി!
kaviyodu --- puthiya ethegilum kavitha ezhuthiyittundakumo ennu nokkiyaanu vannath. kavithakal ishtamaayathu kondu...
chuttithiriyal aayi onnum vykhyanikkalle ariyaatha suhruthe athine...
Balamani
enthinaa balamanee choodakunnE? veRutheyirikkunnidatthu chuNNambiduka ennoru vashaLan prayOgamuNtu....
aRiyaatha suhr^tthinte choRiyaattha suhr^tthu...
ബാലാമണിക്കും വായിക്കാനാണല്ലോ ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത് :)
അറിയാത്ത സുഹൃത്തും ചൊറിയുന്ന സുഹൃത്തും പറഞ്ഞതിനെ തമാശയായി എടുത്താല്‍ പോരേ?
ഹോ ഉള്ളില്‍ തറഞ്ഞു കയറി അവസാന മൂന്നു വരി
സങ്കടം കൊണ്ടിപ്പോള്‍ കണ്ണുകാണാന്‍ വയ്യ!!
ചില ഓര്‍മ്മപ്പെടുത്തലുകള്‍
എഴുത്ത്കാരന്റെ ധര്‍മ്മവും
അതാണല്ലോ...
നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍ അനില്‍
sorry Anilan..
bye
Balamani
അയ്യേ ബാലമണി ഇത്ര തൊട്ടാവാടിയാ?
പേരില്ലാത്തവര്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിനു ഇങ്ങനെ സങ്കടപ്പെടുകയോ?
:(
പ്രിയകവെ ഒരുഗൃഹാതുരത്വം...
നമ്മള്പ്രവാസികളായതും നമ്മെനാമോ മറ്റാരോ നാടുകടത്തിയതും
എന്തിനെന്ന ചോദ്യത്തിന് ഉത്തരം മുട്ടില്ലെനിക്കെനി..രാപ്പനി
പിടിച്ച് ദൈവമെ ഞാന്മരിച്ചുപോകുമോ???
സസ്നേഹം
അനിലാ,
ഇങ്ങിനെയെഴുതിയാൽ
എന്നെപ്പോലുള്ളവന്റെ കണ്ണുതട്ടി
നീ
ആയിരംകഷ്ണങ്ങളായി
കീറിപ്പോകും.
സത്യം.
പറയാനൊന്നുമില്ല.. ഇത് കാണാന്‍ വൈകിയതിലുള്ള സങ്കടം മാത്രം..
Post a Comment