അതിരിലെ മുളങ്കൂട്ടത്തില്‍
കിളി പറന്നിരുന്ന്
കൊക്കു പിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...
പണിക്കു പോരുന്നോ?
എന്റെ കൂടെ
പണിക്കു പോരുന്നോ?
എന്നാരോ ചോദിക്കുന്നെന്നു കരുതി
പണിയായുധങ്ങളെടുത്തു
പൈപ്പില്‍ വെള്ളം വന്നേ
പൈപ്പില്‍ വെള്ളം വന്നേ
എന്ന് കമലേച്ചി വിളിക്കുകയാണെന്ന്
അടുക്കളയില്‍ പെണ്ണു തിടുക്കപ്പെട്ടു
മുറ്റത്തു കളിച്ചിരുന്ന മകള്‍
വിളിച്ചു പറഞ്ഞു
തലേല് തീയ്ള്ള ഒരു കിളി
ദേ മൊളേമ്മല് ഇരിക്ക്ണ്!
എന്തൂട്ടാച്ഛാ അത് പറേണത്?
അതിനെ പിടിക്ക്യോ എന്ന്
അവളിപ്പോള്‍ ചോദിക്കും
ലാന്തിലാന്തി
മുളങ്കൂട്ടത്തിനടുത്തെത്തിയ
മകന് പറഞ്ഞു
ദേ നോക്ക്യേ
ഒരു പാമ്പിന്റെ കുപ്പായം!
പാമ്പിന്റെ കുപ്പായത്തിന്
കീശയുണ്ടാകുമോ എന്ന്
അവനിപ്പോള്‍ ചോദിക്കും!
ഉടന്‍ എന്തെങ്കിലും സംഭവിക്കുമെന്ന്
കിളി പെട്ടെന്ന് നിശ്ശബ്ദമായി
മുളങ്കൂട്ടത്തില്‍നിന്ന്
പച്ച നിറത്തില്‍
നേര്‍ത്തൊരു ജലധാര ഉയരുംപോലെ
ഒരു മുളങ്കൂമ്പ്
പോളകളടര്‍ന്നടര്‍ന്ന്
ഉയരം വെയ്ക്കാന്‍ തുടങ്ങി
മാനത്തോളം വളരുമോ
മുളങ്കൂമ്പിന്റെ മുന തട്ടി
മേഘത്തിന് വേദനിക്കുമോ?
മഴപെയ്യുമോ?
എന്നൊക്കെ
അവരിപ്പോള്‍ ചോദിക്കും
കാറ്റില്‍
മുളകള്‍
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു
ദാഹം ദാഹമെന്ന്
തൊണ്ട വാവിടാന്‍ തുടങ്ങി
ഉള്ളിലെ കിളി കൊക്കുപിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...
47 comments:
കാറ്റില്‍
മുളകള്‍
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു
ലോക കവിതാ ദിനത്തില്‍ മലയാളിത്തം നിറഞ്ഞ ഒരു മലയാള കവിത.
കവി അർക്കെല്ലാമായി എന്തിനെല്ലാമായി കൂകുന്നു വെന്ന മനോഹരമായ മാനിഫെസ്റ്റോ
ചോദ്യങ്ങള്‍ ഇല്ലാതെയാകുന്ന ദിവസത്തെ മാത്രമാണ് എനിക്ക് ഭയം .......
മാനം മുട്ടെ ഉയരുന്ന കൂക്കല്
ഉരഞ്ഞു കത്തുന്ന് ദാഹം
..വേദനിച്ചു പെയ്യട്ടെ മേഘം.
കവിയുടെ ദാഹം കൊണ്ടുള്ള ഈ നിലവിളി...
ഇന്ന് കാണാത്തതും
ഈ നിലവിളിതന്നെയാണ്
കത്തുന്ന ഒരോര്‍മ്മയെ ഉടലെടുത്തതും നന്നായി..
അതായത്...
പണിക്കു പോരുന്നോ?
എന്റെ കൂടെ
പണിക്കു പോരുന്നോ?
എന്ന്...:)
തലേല് തീയ്ള്ള ഒരു കിളി.
നിഷ്കളങ്കര്‍!
Good one :)
കവിതയിൽ ഒരു നാട്ടിൻപുറം...നിറയെ കുട്ടിത്തം.. പ്രകൃതി...എനിക്കറിയില്ല പിന്നെ എന്തൊക്കെ...ഞാനിപ്പോൾ പുറത്ത് പക്ഷികളുടെ ശബ്ദം ശ്രവിക്കുന്നു..അവരെല്ലാം കാക്കനക്കന കൂക്കൂന്ന് വിളിക്കുന്നു...ഞാൻ ഇതുവരെ വായിച്ചിട്ടുള്ളവയിൽ ഏറ്റവും മനോഹരമായ കവിതകളിൽ ഒന്ന്...എനിക്ക് അസൂയയും വല്ലാത്ത സങ്കടവും തോന്നുന്നു...ഒപ്പം സ്നേഹവും
കാക്കനക്കന കൂക്കുനൂ...
എല്ലാവര്ക്കും!!!
കാക്കനക്കന കൂക്കുനൂ...:) :)
ചോദ്യങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി മാനത്തോളം വളര്‍ന്ന മുളങ്കൂമ്പിന്റെ മുന തട്ടി മഴമേഘം പെയതപ്പോള് കത്തുന്ന ദാഹത്തിനും കക്കനക്കന കൂക്കാനാശ!
കഴിഞ്ഞേന്റെ മുമ്പത്തെ നാട്ടീപ്പോക്കിന് നീ “ചെങ്കണ്ണിന്റെ കാലത്ത്” കൊണ്ടുവന്നു.
കഴിഞ്ഞ നാട്ടീപ്പോക്കിന് “കയിലുകുത്ത്”
ഇത്തവണ “കാക്കനക്കന കൂക്കുനൂ”
എന്തിനാ ഞാനൊക്കെ നാട്ടീപ്പോണത്?
തലേല് തീയ്ള്ള ഒരു കിളി.
മനസ്സിലും..
എനിക്കും ദാഹിക്കുമോ?
ഇന്നു കേട്ട ഒരു പ്രഭാഷണത്തിൽ നിന്നും മനസ്സിലായത് :
മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ കേരളത്തിലെ വിദ്യാർത്ഥികളിൽ ചോദ്യങ്ങൾ ചോദിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള വാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവസരം സൃഷ്ടിക്കാതിരിക്കുന്നത് അദ്ധ്യാപകരോ , അതോ വിദ്യാഭ്യാസ നയമോ. ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്രം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ചോദ്യങ്ങൾ ചോദിക്കാത്ത ഒരു തലമുറ വളർന്നു വരുന്നു.
അനിലനും ചോദ്യത്തിനു കാതോർക്കുന്നു.
കവിതയ്ക്ക് കമന്റിടാനുള്ള ഭാഷ കൈയിലില്ല അനിലാ
എന്നാലും ഒരു കാക്കനക്കന കൂകിക്കോട്ടേ
:)
അവര്‍ ചോദിക്കട്ടെ! ചോദ്യങ്ങളുണ്ടാവട്ടെ! ചോദ്യങ്ങളില്ലാത്ത ദിനങ്ങള്‍ വളരെ ഇരുണ്ടതാണ്!
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...
‘തലേല് തീയ്ള്ള ഒരു കിളി’
അതിന്റെ തീവെട്ടമാവണം, അല്ലെങ്കിലെങ്ങനെ വാവിനും ചംക്രന്തിക്കും വല്ല നെറ്റ് കഫേന്നോ ചങ്ങതീടെ വീട്ടീന്നോ നെറ്റിലൊന്നെത്തിനോക്കുന്ന ഞാന്‍ ഇന്ന് കൃത്യമായെങ്ങനെ നിന്റടുത്തെത്തി?
താങ്ക്സ് ഡാ....
malayalathilum kalakaumudiyilum madhyamathilum kavitha kaanarundu. blogil aadyam njaanoru thudakkakarana blogil. ningalude ormmakalellam kazhchakalanu. jeevithathinte varthamaanangalanu. nertha chitharalukalanu. vishadathinte neertha athirvarampukalaanu.
ശബ്ദങ്ങളുടേതല്ലാതെ എന്താണ് കവിത!
മാനത്തോളം വളര്‍ന്നല്ലോ..
കൈകളില്ലാതെ മുളകള്‍ക്കും പുണരാലെ
സര്‍പ്പശാപം വിട്ട് പോണില്ലാലെ
എന്ത് ഞാനും ചോദിച്ച് ബുദ്ധിമുട്ടിച്ചോ
കാക്കനക്കന...
ഞാനും പാടട്ടെ കാക്കനക്കന കൂക്കുനൂ..
:)
എല്ലാവര്ക്കും സന്തോഷത്തോടെ
കാക്കനക്കന കൂക്കുനൂ...
അനിലാ,
ഒരു ചിന്ന സംശയം
അനിലനാണോ
അനിലന്റെ കവിതയ്ക്കാണോ
കൂടുതല്‍ ഭംഗി?
ഏതായാലും ഈ ഫോട്ടോ മാറ്റി
ഒരു ചിരിയ്ക്കുന്ന ഫോട്ടോ ഇട്....
എന്നിട്ടന്ന് പണിക്ക് പോയില്ലല്ലോ ;) കിളിക്ക് കൂവാന്‍ കണ്ട ഒരു സമയമേ!!
അനോണി കുഞ്ഞേ/കുഞ്ഞീ :)
ആരോ പിന്തുടരുന്നുണ്ട് അനിലാ, സൂക്ഷിച്ചോ ;)
രാജു ഇരിങ്ങലിന്റെ റിവ്യുവിനായി കാത്തിരിക്കുന്നു.
(കവിത ഇഷ്ടമായി)
;)
അനിലാ, സൂക്ഷിച്ചോ...
വൈകിയെത്തിയിട്ടും... തൊണ്ടയടഞ്ഞിട്ടും... പോകും മുന്നെ ഒന്ന് കൂവാതിരിക്കാന്‍ കഴിയുന്നില്ല
കാക്കനക്കന കൂക്കുനൂ... :)
നല്ല കൂക്കുവിളി..
വായിച്ചപ്പോൾ ഉള്ളിലും ഒരു കിളി കാക്കനക്കന കൂക്കുന്നു
കാക്കനക്കന കൂക്കുനൂ...
:)
"കാറ്റില്‍
മുളകള്‍
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു"
"കാക്കനക്കന കൂക്കുനൂ..."
ഇഷ്ടമായി കവിത.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
അനിലേട്ടാ നസീറു ചോദിച്ച ചോദ്യം, ഒന്നൊന്നര ചോദ്യം....
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...
സ്നേഹപൂര്‍വ്വം ഇരിങ്ങൽ അതി ഭീകരമായി നിരാശപ്പെടുത്തിക്കളഞ്ഞു. മലയാളം ബ്ളോഗിലെ കിരീടം വയ്ക്കാത്ത നിരൂപകൻ ഇങ്ങനെ " കവിത ഇഷ്ടമായി" എന്നൊരു കമന്റുമിട്ട് സ്വന്തം ചുമതലകളിൽ നിന്നും തലയൂരും എന്നാരറിഞ്ഞു. അനിലന്റെ കവിതയിലെ മറ്റാരും കാണാത്ത ഭാവങ്ങൾ കണ്ടുപിടിച്ച് തരാതരമായി വിളമ്പിത്തരും അതു വായിച്ച് കമന്റിടാം എന്ന് കരുതി ഇരിക്കാരുന്നു. ഇനി പെങ്കൊച്ചുങ്ങടെ കവിതക്കേ നിരൂവണം എഴുത്വോ ആവോ ?
ഒരു കൂവല്‍ നല്ലതാണ്
സ്വയമിരുന്ന് തന്നോടു തന്നെ. പാമ്പ് പടം പൊഴിക്കുമ്പോലെ ഇടക്കിടെ പൊയ്മുഖങ്ങള്‍ പൊഴിച്ചുകളയുന്നതും നന്ന്. കവിതയെഴുത്ത് ശുദ്ധീകരണ പ്രവര്ത്തനമെങ്കില് എത്രപേര്‍ ഇപ്പോള്‍ നന്നായികാണണം. എത്രപേര്‍ മാനസികരോഗത്തില്‍ നിന്നു മുക്തി നേടിയിരിക്കണം
ഇതൊന്നും സംഭവിപ്പിക്കാതെ..
കാവ്യപ്രവര്‍ത്തനം നടത്തുന്ന ബ്ലോഗാനന്ദരേ
നമോവാകം
മലയാളിത്തം എന്താണ് വിഷ്ണു സര്
അങ്ങനൊന്നുണ്ടോ സര്
കപടമായ കവിത
കപടമായ അഭിപ്രായങ്ങള്‍
കപടമായ ജീവിതം
കവിതയില്‍ രക്ഷകന്
ജീവിതത്തില്‍ ആരാച്ചാര്‍
നിങ്ങളൊക്കെ നിങ്ങളാകാന്‍ നോക്കുവിന്‍ കൂട്ടരേ
അത്രയെങ്കിലും ചെയ്യൂ സര് ഞങ്ങള്‍ക്കൊക്കെ വേണ്ടി
:)
കാക്കനക്കന കൂക്കുനൂ
കലക്കി
കാക്കനക്കന കൂക്കുനൂ...:)
കാക്കനക്കന കൂക്കുനൂ!
അനിലനെ കാണാന്‍ അത്ര ഭംഗിയൊന്നും ഇല്ല.
സ്വഭാവമാ ണെങ്കില്‍ അതിനേക്കാള്‍ മോശം.
കവിതയ്ക്ക് തന്നെ ചന്തം.
അതു തന്നെ കണ്ടാല്‍ മതി.
ചിരിക്കുന്ന ഫോട്ടോ കാണാഞ്ഞിട്ടാണ് ഇപ്പോ...
നല്ല വരികള്‍...
ഗംഭീരം...കാക്കനക്കന കൂക്കനു ..:)
Post a Comment