ബാംഗ്ലൂർ

തെരുവിൽ

പാൻ കടയ്ക്കുമുന്നിൽ
സൂര്യനമസ്കാരം ചെയ്യുന്ന തെരുവുനായ
മേദസ്സിലേയ്ക്കൊരു നോട്ടമെറിഞ്ഞ്
വാലാട്ടാതെ നടന്നുപോയി

നഗരം പറഞ്ഞു:
നീന്താനറിയുമെങ്കിൽ ഞാൻ മഹാനദി
അല്ലെങ്കിലൊരു നീർച്ചാൽ

പ്രഭാതങ്ങൾക്ക് ഫ്രീസറിൽനിന്നെടുത്ത
ഇറച്ചിത്തണുപ്പുണ്ട്
ഉച്ചനേരങ്ങൾക്ക്
പുണർന്നുമ്മവയ്ക്കുന്ന പെണ്ണിന്റെ ചൂടും
രാവിനു വേണ്ടതെന്തെന്നു നിന്റെയിഷ്ടം

ദീപക്കിന്റെ വീട്

നിറഞ്ഞ പുല്ലിനിടയിലെ നന്ത്യാർവട്ടച്ചിരി
ഒളിഞ്ഞു നോക്കുന്ന വള്ളിച്ചെടികൾ
ചുമരിനരികിലൂടെ ഇഴയുന്ന
കറുത്ത ഉടുപ്പിട്ട ചൊറിയൻപുഴു

ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ
വീടുപോലെ
ഒറ്റയ്ക്കു താമസിക്കുന്നു അവന്റെ വീട്
അവിടെ ഒറ്റയ്ക്കു താമസിക്കുന്ന
അവനും

പീക്കോസ്

പിരിയൻ കോണി കയറി
ചില്ലുപാത്രങ്ങളിലെ
കടൽത്തിരകളിൽ നനഞ്ഞു

ജീവിതമിപ്പോൾ തീരുമെന്നു
ധൃതിപ്പെട്ടു വിഴുങ്ങിയ
ഓരോ കയ്പ്പൻ തിരയിൽനിന്നും
ആഴക്കടലിലേയ്ക്കു വഞ്ചി തുഴയുന്ന
മീൻപിടുത്തക്കാർ തൊണ്ടയിൽ തടഞ്ഞു

തെരുവ് - കറുത്തുമിടയ്ക്കു തെളിഞ്ഞും

മഴയില്ലാ വൈകുന്നേരം
മതിൽമറയിൽ പൂത്തുനിന്ന
ആൺപെൺ പൂവുകളുള്ള മനുഷ്യനോട്
വിലയെത്രയെന്നു ചോദിക്കുമ്പോൾ
നുരഞ്ഞ ഭാവത്തിന്റെ പേരെന്ത്?

ഇരുട്ട് ഒറ്റ തണുപ്പ് ലഹരിയെന്നിങ്ങനെ
ഒറ്റവാക്കുകൾകൊണ്ട്
പഞ്ചാരി കൊട്ടുന്ന
നിന്റെ പുരുഷോത്സവങ്ങൾക്ക്
എന്റെ ആൺപൂവുത്തരമെന്നോ
മിന്നല്പോലുള്ള നിന്റെ ചിരി?

ദീപക്കിന്റെ വീട് - കുഞ്ഞു ചിത്രശാല

രാവിലെ വന്നപ്പോൾ
ഞങ്ങളെക്കണ്ടില്ലേയെന്ന്
ചുമരിലിരുന്ന് ദക്ഷയുടെ ചിത്രങ്ങൾ ചിരിച്ചു
കൌതുകത്തിന്റെ നിറങ്ങൾക്ക്
എന്തൊരു നിറം!

എനിയ്ക്കുറക്കം വരുന്നില്ലെന്നു പറഞ്ഞ്
ദേവദാസുറങ്ങി, ഞാനും!
അടുത്തു കിടന്നുറങ്ങുന്ന അവൻ
പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ടതിന്റെ
അടയാളങ്ങളോടെ സ്വപ്നത്തിൽ വന്നു

പീക്കോസ് - പെയ്തുമിടയ്ക്കു തെളിഞ്ഞും

വെളുത്തുള്ളിയിലും പച്ചമുളകിലും പാകപ്പെട്ട
വിശുദ്ധബീഫിനു
നിയമലംഘനത്തിന്റെ രുചി

നഗരച്ചുമരിൽ
ഒറ്റ റീൽ ഫിലിം കൊണ്ട്
ഒരു മുഴുനീള പ്രണയസിനിമ കാണിക്കുന്ന
പ്രൊജക്റ്റർ ഓപ്പറേറ്ററായി മഴ!

വെറുതെയിങ്ങനെ ചിരിക്കുന്നതെന്തിനെന്ന്
ദേവദാസിനോടും പ്രിയയോടും ചോദിച്ചു
അവർക്കു മാത്രം പെയ്യുന്ന മഴയിൽ
ഞങ്ങളും നനയുന്നല്ലോ എന്നു
കുറുമ്പു പറഞ്ഞു

മടക്കം

മൂന്നു ദിനങ്ങൾകൊണ്ടു ശമിച്ച വനജീവിയെ
ഇരുമ്പുകൂട്ടിലടച്ചു തിരിച്ചയക്കുമ്പോൾ
കന്യാകുമാരി എക്സ്പ്രസ്സിന്റെ കൂക്കുവിളിയിൽ
ചങ്ങാതിമാർ മുങ്ങിച്ചത്തു

റെയിൽപാളങ്ങൾ ചൂണ്ടിക്കാണിച്ച്
നഗരം യാത്ര പറഞ്ഞു:
പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!

25 comments:

അനിലൻ said...

ദീപക്, ദേവദാസ്, പ്രശാന്ത്, പ്രിയ... :)

eccentric said...

wow...!!
abhinandanangal aa viralukalkkum thoolikakkum..:)

t.a.sasi said...

ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ
വീടുപോലെ
ഒറ്റയ്ക്കു താമസിക്കുന്നു അവന്റെ വീട്
അവിടെ ഒറ്റയ്ക്കു താമസിക്കുന്ന
അവനും..

ഒരു വെള്ളിയാഴ്ച്ചക്കുള്ളതായി..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇഷ്ടായീട്ടാ.. :)

നന്ദിനി said...

നന്നായിരിക്കുന്നു

ചന്ദ്രകാന്തം said...

“...ആഴക്കടലിലേയ്ക്കു വഞ്ചി തുഴയുന്ന
മീൻപിടുത്തക്കാർ തൊണ്ടയിൽ തടഞ്ഞു
....ഒരു മുഴുനീള പ്രണയസിനിമ കാണിക്കുന്ന
പ്രൊജക്റ്റർ ഓപ്പറേറ്ററായി മഴ!
.....നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!“

വരികളിൽ കവിതയുടെ ഉന്മാദം!!!

kaarthika said...

Mahaanadiyute aazhamulla aksharachithrangal orupaatishtamaayi....

Someone said...

പനി പിടിച്ച കവിത, ഇടയ്ക്ക് വച്ചെങ്ങോ പോയ കവിത, തിരിച്ച് വന്ന കവിത, കവി :)

മ്മ.

മിര്‍സ said...

പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!

TOMS/thattakam.com said...

ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ
വീടുപോലെ
ഒറ്റയ്ക്കു താമസിക്കുന്നു അവന്റെ വീട്
അവിടെ ഒറ്റയ്ക്കു താമസിക്കുന്ന
അവനും

mini//മിനി said...

വായിക്കാൻ രസമുണ്ട്,, നല്ല രസം...

Rajeeve Chelanat said...

തകർത്തു അനിലാ..അടുത്ത കവിത പാലക്കാടിനെക്കുറിച്ചായിരിക്കുമോ? :-)

പകല്‍കിനാവന്‍ | daYdreaMer said...

<3

ശങ്കൂന്റമ്മ said...

g d lines..

thanks

"പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ"!

ഏറുമാടം മാസിക said...

valare naalukalku sesham....oru kavitha vaayikanaayallo .ishtaayi...

Kaithamullu said...

പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!

-നല്ല ഈ കവിത വായിച്ച് തീര്‍ന്നപ്പോള്‍ അപ്രതീക്ഷിതമായി അതാ മുന്നില്‍ നില്‍ക്കുന്നു കവി, സ്വയം!

Anonymous said...

കൈവിട്ടുപോയവൾ തിരികെ വന്നു അല്ലെ ;)

കവിത..

M.R.Anilan -എം. ആര്‍.അനിലന്‍ said...

'പ്രഭാതങ്ങൾക്ക് ഫ്രീസറിൽനിന്നെടുത്ത
ഇറച്ചിത്തണുപ്പുണ്ട്'


'പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!'

അസ്സലായി കവിത!

Mahi said...

ഇഷ്ടം

simy nazareth said...

namichu.

Sudeep said...

:)

veliyan said...

ബാംഗ്ലൂര്‍ നഗരത്തിന്റെ
മേദസ്സിലേയ്ക്കൊരു നോട്ടമെറിഞ്ഞ്
വാലാട്ടാതെ തീവണ്ടി വിട്ടുകിട്ടിയല്ലോ..

സ്വപ്നാടകന്‍ said...

ellaarem oru kavithayil korthalle..:)
thakarthu !

naakila said...

Achadiyil vaayichu.ippo ivideyum.Nalla Kavita

ഭാനു കളരിക്കല്‍ said...

നഗരം പറഞ്ഞു:
നീന്താനറിയുമെങ്കിൽ ഞാൻ മഹാനദി
അല്ലെങ്കിലൊരു നീർച്ചാൽ

മനസ്സ് നിറഞ്ഞു.
അനില്‍