നമ്മള്‍

പെണ്ണായേ ജനിക്കൂ ഞാനിനി

നിന്റെ നാട്ടിലെവിടേയെങ്കിലും
വീടിന്റെ പടിഞ്ഞാറേ ഇറയത്തിരുന്ന്
ബ്ലൌസും പാവാടയും തുന്നുന്ന
ഒരു തയ്യല്‍ക്കാരി

വാതിലിനും ജനാലകള്‍ക്കുമുള്ള മരം
വലിയാന്‍ കുത്തിച്ചാരി വെച്ച
ചെത്തിത്തേയ്ക്കാത്ത വീട്ടില്‍
പണികള്‍ മുഴുവനാക്കാനുള്ള
ചെക്കും കാത്തിരിക്കുന്ന
ഒരു ഭാര്യയായി
നീ ജീവിച്ചിരിപ്പുണ്ടാകും അന്ന്

നൂലും സൂചികളും വാങ്ങാന്‍
കത്രികയ്ക്കു മൂര്‍ച്ച കൂട്ടാന്‍
അതിലേ പോകുമ്പോഴൊക്കെ
കോഴിവാലന്‍ ചെടികള്‍ക്കിടയിലൂടെ
നിന്നെ നോക്കി ഞാന്‍ ചിരിക്കും
പണ്ടെങ്ങോ പരിചയിച്ചതാണല്ലോ
ഈ പെണ്ണിന്റെ ചിരി എന്ന്
വിസ്മയപ്പെടും നീയെന്നുറപ്പ്

മുറത്തിലിട്ട് മുരിങ്ങയില ഉരിയുകയോ
മുതിരയിലെ കല്ല് പെറുക്കുകയോ
ആകും നീ അപ്പോള്‍

നിന്റെ ബ്ലൌസിന്റെ അളവ് ശരിയല്ല
എന്ന് ഞാന്‍ പറയും
അത് ബ്ലൌസിന്റെ കുറ്റമല്ല
അടക്കി നിര്‍ത്തിയ ദീര്‍ഘനിശ്വാസത്തോടൊപ്പം
ഉള്ളിലേയ്ക്കു ചുരുങ്ങിയ മുലകള്‍
മറുപടി തരും

അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍
ഉള്ളിലൂടെ മിന്നലോടുമോ നിനക്ക്?
എനിയ്ക്ക് ഓര്‍മ്മ വരുന്നല്ലോ ഈ തൊടല്‍
എന്ന് സംശയിക്കുമോ?

പിന്നെ എങ്ങനെയാണ്
നീ എന്നെ അന്ന് തിരിച്ചറിയുക?

27 comments:

അനിലൻ said...

പെണ്ണായേ ജനിക്കൂ ഞാനിനി

നിന്റെ നാട്ടിലെവിടേയെങ്കിലും
വീടിന്റെ പടിഞ്ഞാറേ ഇറയത്തിരുന്ന്
ബ്ലൌസും പാവാടയും തുന്നുന്ന
ഒരു തയ്യല്‍ക്കാരി...

ഇനിയൊരു പുരുഷനെ വിശ്വസിക്കില്ല എന്നു പറഞ്ഞ് കൂട്ടുകാരി കരയുന്നതു കേട്ടപ്പോള്‍ തോന്നിയിരുന്നു, വരും ജന്മത്തില്‍ ഒരു പെണ്ണായ് ജനിച്ച് അവളുടെ അടുത്ത് ജീവിക്കണമെന്ന്. ദൈവം അതു കാര്യമായെടുക്കാതിരുന്നാല്‍ മതിയായിരുന്നു.

ഓരോരോ തമാശകളേ!

ദേവസേന said...

"അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍
ഉള്ളിലൂടെ മിന്നലോടുമോ നിനക്ക്?
എനിയ്ക്ക് ഓര്‍മ്മ വരുന്നല്ലോ ഈ തൊടല്‍"

അങ്ങനെയൊരു തൊടല്‍ പോലും ആവശ്യമുണ്ടാവില്ല അനിലാ മിന്നലോടാന്‍ ‍..
ജനിക്കരുതു നീ പെണ്ണായി, പ്ലീസ്.

സജീവ് കടവനാട് said...

പ്രണയത്തിന്റെ ത്രില്ലു കഴിയുമ്പോള്‍ കാമുകന്‍ കാമുകിയോടോ തിരിച്ചോ പറയുന്ന ഡയലോഗാണ് ‘കരളേ ഈ ജന്മത്തില്‍ നമുക്ക് ഒന്നിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അടുത്ത ജന്മത്തില്‍ എന്തായാലും....’ഇവിടെ അനില്‍കുമാറ് അതും തെറ്റിക്കുന്നു. അടുത്ത ജന്മത്തില് പെണ്ണായിപിറന്ന് നിന്നെ ഞാന്‍ ചതിച്ചോളാമെന്ന്. ലെസ്ബിയനിസത്തെ പ്രമോട്ടു ചെയ്യുന്ന കവിതയെന്ന് പറഞ്ഞ് ഇപ്പം വരും കമന്റുകള്‍.

വീടിന്റെ പടിഞ്ഞാറേ ഇറയം, വാതിലിനും ജനാലകള്‍ക്കുമുള്ള മരം വലിയാന്‍ കുത്തിച്ചാരി വെച്ച ചെത്തിത്തേയ്ക്കാത്ത വീട്, കോഴിവാലന്‍ ചെടികള്‍, മുറത്തിലിട്ട് മുരിങ്ങയില ഉരിയുകയോ മുതിരയിലെ കല്ല് പെറുക്കുകയോ ചെയ്യുന്ന പേണ്ണ്.... ഒരു കൊച്ചു കവിതയില്‍ തന്നെ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നെടുത്ത ആരും ശ്രദ്ധിക്കാതെ പോകുന്ന എത്ര സ്നാപ്പുകള്‍.

സാല്‍ജോҐsaljo said...

കൊള്ളാം.

aneeshans said...

കവിതകളിലെ Magic Realism ത്തിന് ഉത്തമ ഉദാഹരണമാകുന്നു ഈ വരികളൊക്കെയും.
ബിംബങ്ങള്‍ കൊണ്ട് മൂര്‍ത്തമായ ചിത്രങ്ങളേയും, വികാരങ്ങളേയും സൃഷ്ടിക്കുന്നു കവി.

വാക്കുകളുടെ മായാജാലം. കവിയുടെ ഹൃദയവും, അനുവാചകനും തമ്മില്‍ ഒരു നൂലിട മാത്രം.


സ്നേഹത്തോടെ


:ആരോ ഒരാള്‍

SHAN ALPY said...

ഹ്രുദ്യം,
അനീറ്വചനീയം
ഇനിയും
നല്ലതുകള്‍ പ്രതീക്ഷിക്കുന്നു

shan alpy

അനിലൻ said...

ഇല്ല ദേവസേനാ.. അതല്ലേ പറഞ്ഞേ ദൈവം അത് കാര്യമായെടുക്കാതിരുന്നാല്‍ മതിയായിരുന്നെന്ന്

കിനാവേ.. കവിതയിലൂടെ പ്രമോട്ട് ചെയ്യേണ്ട ആവശ്യമൊന്നും ലെസ്ബിയനിസത്തിനുണ്ടാവില്ല. ( ഹോമിയോപ്പതിക്കും!!)... :):)

സാല്‍ജോ, അനീഷ്, ഷാന്‍.. സന്തോഷം.

ഗിരീഷ്‌ എ എസ്‌ said...

"നിന്റെ ബ്ലൌസിന്റെ അളവ് ശരിയല്ല
എന്ന് ഞാന്‍ പറയും
അത് ബ്ലൌസിന്റെ കുറ്റമല്ല
അടക്കി നിര്‍ത്തിയ ദീര്‍ഘനിശ്വാസത്തോടൊപ്പം
ഉള്ളിലേയ്ക്കു ചുരുങ്ങിയ മുലകള്‍
മറുപടി തരും"

കവിത കടന്നുപോകുന്ന പ്രതലം ചുട്ടുപൊള്ളുന്നുണ്ട്‌...
ലസ്ബിയനിസത്തിന്റെ മേച്ചില്‍പുറം
കവിതക്ക്‌ കൂടുതല്‍ അലങ്കാരമായി തോന്നി...
വരികളുടെ ലാളിത്യത്തോടൊപ്പം..
തുറന്നെഴുതാന്‍ കാണിച്ച വ്യഗ്രതക്കും...
അഭിനന്ദനങ്ങള്‍...

ദേവസേനയുടെ മുന്നറിയിപ്പ്‌
കേള്‍ക്കുക...
ഇസങ്ങളെല്ലാം ചേര്‍ന്നൊരു പെരുമ്പറ കൊട്ടുന്ന
ലോകത്ത്‌
ലസ്ബിയനിസം മാത്രം
എന്തിനൊതുങ്ങി നില്‍ക്കണം..
അതും അതിന്റെ സ്വാതന്ത്ര്യം തേടട്ടെ....

നല്ല കവിത..
വാക്കുകള്‍ ദ്രൗപതിയെ അഗ്നിയായി പൊതിയുന്നു...
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...

അനിലൻ said...

ദ്രൌപതീ

സന്തോഷം.

തീക്കൊള്ളി said...

ലെസ്ബിയനിസചുവയൊന്നും കാണാന്‍ കഴിഞ്ഞില്ല.

കവിയുടെ ആദ്യ കമന്റുകൂടെ കൂട്ടിചേര്‍ത്തുവായിയ്ക്കുമ്പോള്‍ കിട്ടുന്ന ചിത്രം, ഒരു മതിതീരാത്ത വാശിക്കാരന്റേതാണ്‌.

മറ്റൊരുവനെ വേട്ടിട്ടും, പണിതീരാവീടിന്റെ പ്രാരാബ്ദങ്ങളും ജീവിതവ്യഥകളുമായി, ചുരുങ്ങിപ്പോയ മനസ്സും ശരീരവുമുള്ള (മുലകള്‍)ഒരുവളായി ജീവിതമവളെ മാറ്റിയിട്ടും, എങ്ങനെയെങ്കിലും തന്റെ ആഗ്രഹം നടന്നുകാണുവാന്‍ വേണ്ടി ഒരു പുനര്‍ജ്ജനനത്തിലൂടെ ജൈവരൂപഘടനയുടെ മാറ്റത്തിനുപോലും തയ്യാറാകുന്ന ഒരു 'മുടിഞ്ഞ' വാശിക്കാരനെയെ ഞാന്‍ കണ്ടുള്ളു.

ഇതിന്‌ നമ്മള്‍ എന്ന പേരിനേക്കാള്‍, "ഒടുങ്ങാത്ത വാശി" എന്നോ, "തീരാമോഹമെന്നോ" ആയിരുന്നു, ചേര്‍ച്ച.

മനസ്സ്‌ ഒരുപിടികിട്ടാത്ത കുതിരയെപോലെയാകുന്നു... ഇടയ്ക്ക്‌ സ്വയം തോന്നിപ്പോകാം "എന്താ, ഞാനിങ്ങനെ...എന്ന്"

അനില്‍, അനായാസം കവിതയിലൂടെ കഥ പറയുന്നു.

വിഷ്ണു പ്രസാദ് said...

ഒന്നിനോടുള്ള കടുത്ത പ്രണയത്തിന്റെ പാരമ്യമാവാം അതു തന്നെയായി മാറുക എന്ന ഒരാശയത്തില്� ഒരാളെ എത്തിക്കുന്നത്.സ്ത്രീയോടുള്ള കടുത്ത സഹാനുഭൂതിയാവണം/അനുരാഗമാവണം പെണ്ണായേ ജനിക്കൂ എന്ന് ഇയാളെക്കൊണ്ട് പറയിക്കുന്നത്.

ഈ കവിതയിലെ രണ്ടു സ്ത്രീകളുടെയും ചര്യകള്� എത്ര സ്ത്രൈണമായാണ് വരച്ചുവെച്ചിരിക്കുന്നത്.ഒരു സ്ത്രീക്കു മാത്രം കണ്ടു പിടിക്കാവുന്ന സൂക്ഷ്മമായ(എങ്കിലും പരിചിതമായ)ഒരു ലോകമുണ്ട്.അത് അനായാസമായി എടുത്തു കാണിക്കുന്നു ഏതാനും വരികളില്� കവി.

അനില്�,നിന്റെ ഓരോ കവിത വായിക്കുമ്പോഴും
എനിക്കിങ്ങനെ വിളിച്ചു പറയാന്� തോന്നും:
�ഞാന്� നിന്നെ സ്നേഹിക്കുന്നു....�

Pramod.KM said...

ഇത് നന്നായിരിക്കുന്നു.:)
ഇങ്ങനെ ആയിഷ എഴുതിയതും ഓറ്മ്മ വന്നു.

രാജ് said...

കവിതയിലൂടെ പ്രമോട്ട് ചെയ്യേണ്ട ആവശ്യമൊന്നും ലെസ്ബിയനിസത്തിനുണ്ടാവില്ല. ( ഹോമിയോപ്പതിക്കും!!)

100 മാര്‍ക്ക്.

കണ്ണൂസ്‌ said...

:-)

അനിലൻ said...

തീക്കൊള്ളി, വിഷ്ണു,പ്രമോദ്, പെരിങ്സ്, കണ്ണൂസ്
സന്തോഷം

സജീവ് കടവനാട് said...

“കവിതയിലൂടെ പ്രമോട്ട് ചെയ്യേണ്ട ആവശ്യമൊന്നും ലെസ്ബിയനിസത്തിനുണ്ടാവില്ല. ( ഹോമിയോപ്പതിക്കും!!)

100 മാര്‍ക്ക്. “

പെരിങ്ങ്സേ അനിലന്‍ ചേട്ടന് നൂറു മാര്‍ക്കും കൊടുത്ത് എന്നെ പൂജ്യനാക്കി അല്ലേ. പിന്നെ ഈ ഹോമിയൊപ്പതിയുടെ രഹസ്യ്ം എനിക്കങ്ങ് പിടികിട്ട്റ്റിയില്ല. ഓ, സോറി ഞാനീ നാട്ടുകാരനല്ലല്ലോ.

ടി.പി.വിനോദ് said...

വിഷ്ണുമാഷ് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്..

'ങ്യാഹഹാ...!' said...

'ങ്യാഹഹാ...!'

see ലാപുട yude comment, above..
then goto his blog and see the blog description

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ?
ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

© ലാപുട

'ങ്യാഹഹാ...!'

അനിലൻ said...

'ങ്യാഹഹാ...!'

അതുതന്നെയാണ് ഞാനും ആലോചിക്കുന്നത് :)

അചിന്ത്യ said...

എങ്ങന്യെങ്കിലും...ഉം.എങ്ങന്യെങ്കിലും!
ദൈവമെ , നിന്റെ ചെവിയിലെ ആ പഞ്ഞിഒന്നെടുത്ത് കളഞ്ഞ് (ഇനി അതെടുത്ത് എന്റെ മൂക്കില്‍ വെച്ചാലും കൊഴപ്പല്ല്യ) ഈ പാവം പറേണതൊന്ന് കേക്കണേ.
എന്നിട്ട് വേണം മുണ്ട് മടക്കിക്കുത്തി ഞാനും ദ്രുപദനും ദേവസേനനും ഒക്കെക്കൂടി കുതിരന്റെ നാഗബന്ധം ചാരിയില്‍ (ന്ന് വെച്ചാ കാലിങ്ങനെ ങ്ങനെ ങ്ങനെ അങ്ങട്ടും ഇങ്ങട്ടും റോഡിന്റെ വീതിയളന്ന്) ആച്ചങ്കുളങ്ങര ഉത്സവത്തിനു പോവുമ്പോ അനിലക്കുട്ടി, ഏട്ടാ, ഞാനും...ന്ന് ചോദിക്കുമ്പോ ബുഹഹഹഹഹ....

അനിലൻ said...

അചിന്ത്യാ
ഇങ്ങനെയാണെങ്കില്‍ എന്തിനാ അടുത്ത ജന്മത്തില് പോണേ?
എന്ത് കീറാ കീറ്യ്യേ...

അചിന്ത്യം!

Pramod.KM said...

അചിന്ത്യച്ചേച്ചിയുടെ കമന്റിന്‍ 100 മാറ്ക്ക്:)

Dinkan-ഡിങ്കന്‍ said...


കവിതയിലൂടെ പ്രമോട്ട് ചെയ്യേണ്ട ആവശ്യമൊന്നും ലെസ്ബിയനിസത്തിനുണ്ടാവില്ല. ( ഹോമിയോപ്പതിക്കും!!)100 മാര്‍ക്ക്.

അചിന്ത്യച്ചേച്ചിയുടെ കമന്റിന്‍ 100 മാറ്ക്ക്:)


ഇവിടേ എല്ലാര്‍ക്കും നൂറ് മാര്‍ക്ക് കൊടുക്കുന്നുണ്ടെന്ന് കേട്ടു. എനിക്ക് തൊണ്ണുറായാലും മതി :)

ഓഫ്.ടൊ
അനില്‍ ചേട്ടാ, കവിത ഇഷ്ടായി.

Anonymous said...

ജീവിതത്തിലാദ്യായിട്ട് ഒരു നൂറ് മാര്‍ക്ക് കിട്ടീതാ.ചെക്കന്റെ ഒരു കുശുമ്പ് കണ്ടില്ല്യെ.

അനിലൻ said...

ഡിങ്കാ..
സന്തോഷം.
എങ്ങനെ മനസ്സിലായി അചിന്ത്യാ? മാര്‍ക്ക് ലിസ്റ്റ് ഒരു ദേഷ്യത്തിന് പണ്ടേ കീറിക്കളഞ്ഞിരുന്നു.

t.a.sasi said...

ഭൂമിക്കുള്ളില്‍ പെട്ട് അനങ്ങാന്‍
വയ്യാതായിട്ടും പിന്നെയും ഒതുങ്ങി
കൊടുക്കണൊ എന്നു ചോദിക്കുന്ന
കണ്ണുകളുള്ള നാട്ടുമനുഷ്യന്റെ കവിത
കുറെ നാളായി കാത്തിരിക്കുന്നു അനിലന്റെ കവിതക്ക്

Vinodkumar Thallasseri said...

എല്ലാവരും പറഞ്ഞ്‌ എന്നെ മൌനി (മുനി) ആക്കിക്കളഞ്ഞല്ലോ...