എനിയ്ക്കെന്നെ സംശയമുണ്ട്‌!

ഇന്നും കണ്ടു
പുഴയിലൊരു പെണ്ണിന്റെ ശവം

ഇന്നലെ വൈകുന്നേരം
മണ്ണെണ്ണ വാങ്ങാന്‍ പോയ ചന്ദ്രിക
ഇതുവരെ തിരിച്ചു വന്നില്ല
നഗരത്തിലെ തുണിക്കടയില്‍
‍വില്‍പനക്കാരിയായി പോകുന്ന
കുമാരിയുമെത്തിയിട്ടില്ല

അയല്‍പക്കങ്ങളില്‍ ഇരന്ന്
അരികൊണ്ടുവരാന്‍ ഇനി വയ്യെന്ന്
കുറിപ്പെഴുതിവച്ചു പോയ
അമ്മിണിയെ തിരയാനിനി ഇടമില്ല

രണ്ടു ദിവസം മുന്‍പായിരുന്നു
കള്ളച്ചാരായം വാറ്റുന്ന ഗോവിന്ദന്‍
ഒരോട്ടോറിക്ഷയില്‍ കൊണ്ടുവന്ന
പച്ചസാരിയുടുത്ത പെണ്ണുമായി
കുന്നു കയറിയത്‌
ഗോവിന്ദന്‍ മാത്രമായിരുന്നോ
തിരിച്ചിറങ്ങിയത്‌?

ഉടുതുണിയുണ്ടായിരുന്നില്ല
മൂക്കും മുലയുമുണ്ടായിരുന്നില്ല
കണ്‍കുഴികളില്‍
രണ്ട്‌ കുഞ്ഞു ഞണ്ടുകള്‍
ഉണ്ണിപ്പുര വച്ചു കളിക്കുന്നുണ്ടായിരുന്നു

മീനുകള്‍ തിന്നു തീര്‍ത്തതാണെന്ന്
ആള്‍ക്കൂട്ടത്തില്‍നിന്ന് വിളിച്ചു പറഞ്ഞതാര്‌?
അവനെ ശവം മണക്കുന്നുണ്ടെന്നു തോന്നുന്നു!

52 comments:

അനിലൻ said...

ഉണ്ട്!
എനിയ്ക്കെന്നെ സംശയമുണ്ട്!!

അനാഗതശ്മശ്രു said...

nalla chintha..nalla varikaL..
coconut break ente vaka

Anonymous said...

സംശയിക്കണ്ട

നമ്മളൊക്കെത്തെന്നെ :(

ശ്രീനാഥ്‌ | അഹം said...

പുലിവാലു കേസാ ല്ലെ...

നിരക്ഷരൻ said...

അതെ അവനെ സംശയിക്കണം.
മണത്തുനോക്കണം.

ശ്രീവല്ലഭന്‍. said...

Anil,

I liked your kavitha.

Sharu (Ansha Muneer) said...

നല്ല ചിന്ത... ആനുകാലികപ്രസക്തിയുണ്ട്...

Unknown said...

ENgane Samshayam thonnathirikkum lle.....

:)

Ziya said...

എനിക്കെന്നെ സംശയമേ ഇല്ല! :)

Aluvavala said...

ഗംഭീരമായിട്ടുണ്ടനില്‍ജീ...താങ്കളുടെ ചിന്തയില്‍ കൊടുങ്കാറ്റു വീശട്ടെ!

അനിലൻ said...

അനാഗതശ്മശ്രു, ഗുപ്തന്‍, ശ്രീനാഥ്, നിരക്ഷരന്‍, ശ്രീവല്ലഭന്‍, ഷാരു, ജാബു, സിയ - സന്തോഷം :)

Anonymous said...

അല്ലെങ്കിലും ആ ചന്ദ്രികയ്ക്ക് ആ റേഷങ്കടക്കാരനോടെന്തോ ഒരിത് ഞാനും ശ്രദ്ധിച്ചിട്ടുള്ളതാ.ആ കുമാരിപ്പെണ്ണാണെങ്കി കടയില്‍ വരണവരോടു കിണുങ്ങണ കണ്ടാല്‍... പിന്നെ ആ അമ്മിണിയ്ക്കല്ലെങ്കിലും ഇത്തിരി ജാഡ കൂടുതലാ. പെണ്ണിന്റേം കുന്നിന്റേം പച്ചസ്സാരി പോയതിനു പല കാരണങ്ങളൂണ്ട്. പാവം ഗോവിന്ദനെന്തു പിഴച്ചു? കയറിയ കുന്നിറങ്ങാന്‍ കഴിഞതു അവന്റെ കുഴപ്പാണോ?
ആ പുഴയില്‍ തന്നെ കുളിച്ചു കയറാം.പിന്നെ മണമറിയണ്ടല്ലോ.നീയീ വേണ്ടാത്തോടത്തൊക്കെ എന്തിനാ പോണെ ?

പപ്പൂസ് said...

എന്തു ചെയ്യും എന്റെ മണം മാറ്റാനെന്ന് മാത്രം ഞാന്‍ ചിന്തിക്കുന്നു!

കവിത ഇഷ്ടമായി!

വിശാഖ് ശങ്കര്‍ said...

അതേ പുഴയില്‍ ആ കണ്ണുകളെ ഒഴുക്കിവിട്ട് ഇരുട്ടിന്റെ സ്വാസ്ഥ്യങ്ങളിലേയ്ക്ക് കൈകഴുകി രക്ഷപെടും ഞാന്‍,
പതിവുപോലെ...

ദിലീപ് വിശ്വനാഥ് said...

ഇത്രയൊക്കെ ഒപ്പിച്ചുവച്ചിട്ട്... വേഗം സ്ഥലം കാലിയക്കിക്കോ...
നല്ല വരികള്‍ അനിലാ...

വെള്ളെഴുത്ത് said...

അയ്യോ ചിലപ്പോള്‍ അങ്ങനെ തോന്നാറുണ്ട്.. ചില സംശയങ്ങള്‍ എന്നെ തന്നെ..ചുറ്റുവട്ടത്തുള്ള പാപങ്ങള്‍ക്ക് ഒരു മാനസികവിഹിതം നമ്മുടെ വക.. ശുദ്ധനാവുന്നോ ചീത്തയാവുന്നോ ആര്‍ക്കറിയാം. നമ്മുടെ കണ്ണിലും രണ്ടു ഉണ്ണിഞണ്ടുകള്‍ വീടു വച്ചു കളിക്കുന്നു.

ജ്യോനവന്‍ said...

ഇങ്ങനെ ഞെഞ്ചുകീറി ചിന്തിക്കാനാവുന്നതും കവിതയുടെ മഹത്വമാണ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മോ...........
ഇത്രയൊക്കെ ഒപ്പിച്ചത് പോരായൊ..
ഹിഹി വരികള്‍ കൊള്ളാട്ടൊ..

Sandeep PM said...

ഞാന്‍ കണ്ണടച്ചിരുട്ടാക്കും... അല്ലാതെന്ത്‌ ചെയ്യാന്‍

aneeshans said...

പല പേരുണ്ട്. ഒരു രൂപം. പല രീതിയിലാണെങ്കിലും പക്ഷേ സംഭവിക്കുന്നത് ഒന്ന്. ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട് സംശയം. പക്ഷേ എത്ര ഊഹിച്ചിട്ടും :)

എതിരന്‍ കതിരവന്‍ said...

The famous play by J. B. Priestley "An Inspector Calls" has the same theme. A crime is commited, the guilt feeling in the characters make each of them feel that he/she has commited the crime.

The play leaves the doubt whether the crime was really commited and even whether the victim existed.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓടി വായോ, ആളെ കിട്ട്യേ...

വല്ലത്തൊരു ചിന്ത.

Kumar Neelakandan © (Kumar NM) said...

എനിക്കൊരു സംശയവും ഇല്ല. ഇതു തന്നെ കവിത. ഇങ്ങനെ എഴുതുന്ന കവിതയാണ് എനിക്കിഷ്ടം. എനിക്കും മനസിലാകും. അത്യാവശ്യം ഞാനും എന്‍‌ജോയ് ചെയ്യും.
(ഈ കാര്യത്തില്‍ ഞാന്‍ അല്പം സെല്‍ഫിഷാണ്.)

എനിക്കിതൊക്കെ മതി. ലാപുടയേയും അനിലനേയും എനിക്ക് കവികളായി ഇഷ്ടമാകാന്‍ കാരണവും ഇതു തന്നെ.

കാണാം.

Visala Manaskan said...

എനിക്ക് സംശയമല്ല, ഉറപ്പാ!

ഭൂമിപുത്രി said...

എല്ലാകൈകളിലും(ആണ്‍പെണ്‍ഭേദമില്ലാതെ)
രക്തക്കറപുരണ്ടിട്ടുണ്ടെന്നെനിയ്ക്കും
സംശയമുണ്ട്

ഏ.ആര്‍. നജീം said...

ഇതു വായിക്കുമ്പോഴും ഏതെങ്കിലും ആറ്റിലോ കുളത്തിലോ റെയില്‍ പാളത്തിലോ തലയും മുലയും ഇല്ലാത്ത ഒരു ശവം കിടക്കുന്നുണ്ടാവും എന്ന ചിന്ത മനസ്സില്‍ ഒരു വിങ്ങല്‍ തീര്‍ക്കുന്നു.. അതാണ് ഈ കവിതയുടെ വിജയം...

ഞാന്‍ ചെയ്തില്ലെങ്കിലും സമൂഹത്തില്‍ ഞാനും ഉള്‍പ്പെട്ടത് കൊണ്ടാകാം എന്നെയും എനിക്ക് സംശയമുണ്ട്

സുനീഷ് said...

എനിയ്ക്കും...

പാമരന്‍ said...

എന്നെ എനിക്കും മണക്കുന്നു.. അതേ മണം..

മനസ്സില്‌ എന്തൊക്കെയോ കനലുകള്‌ വാരിയിടുന്നുണ്ട് വരികള്‌.. ഇഷ്ടപ്പെട്ടു..

മയൂര said...

ഈ പുഴയില്‍ കുളിയ്ക്കാതെവരെ ശവം മണക്കില്ല,
കവിത ഇഷ്ടമായി :)

G.MANU said...

അനിലാ...കൊത്തിവലിക്കുന്നു മാഷിന്റെ വരികള്‍

പവിത്രന്‍ തീക്കുനിയുടെ ചില വരികള്‍ ഓര്‍ത്തെങ്കിലും ഇതും മാഷിന്റെ മാസ്റ്റര്‍ പീസ്

ലേഖാവിജയ് said...

പേരുകള്‍ പലതെങ്കിലും മുഖമൊന്നു തന്നെ,ദാരിദ്ര്യത്തിന്റെ ഒറ്റമുഖം.
സ്വയം സംശയമുള്ള സ്ഥിതിക്ക് ഇനി അധികം തെരയണോ?

siva // ശിവ said...

nice imagination.... sweet verses...keep writing....

[ nardnahc hsemus ] said...

റിപ്പര്‍ കവിത കൊള്ളാം.

ഗിരീഷ്‌ എ എസ്‌ said...

അനിലേട്ടാ
ഏറെ അത്ഭുതപ്പെടുത്തിയ രചന..ഇന്നിന്റെ മുഖം
വളരെ ലാളിത്യത്തോടെ വരച്ചിട്ടിരിക്കുന്നു...

ആശംസകള്‍...

Teena C George said...

കവിത നന്നായിട്ടുണ്ട്...

അയല്‍പക്കങ്ങളില്‍ ഇരന്ന്
അരികൊണ്ടുവരാന്‍ ഇനി വയ്യെന്ന്...
ഞണ്ടും മീനുകളും തിന്നുതീര്‍ത്ത കണ്ണൂകളും...
ആള്‍ക്കൂട്ടത്തില്‍ ശവം മണക്കുന്ന പകല്‍മാന്യനും...
“വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” എന്ന ചിത്രത്തിന്റെ അവസാ‍ന ഭാഗങ്ങള്‍ വെറുതെ ഓര്‍മ്മപ്പെടുത്തുന്നു ചില രംഗങ്ങള്‍.

chithrakaran ചിത്രകാരന്‍ said...

ആ സംശയം സാധാരണമാണെന്നാണു തോന്നുന്നത്.ഇത്തരം അത്യാഹിതങ്ങള്‍ നടക്കുന്നിടത്ത് സംശയത്തിന്റെ ഒരു ചൂണ്ടുവിരല്‍ നമ്മുടെ ഭയത്തില്‍ നിന്നാണോ അതോ ബുദ്ധിയില്‍ നിന്നാണോ,അതോ സാധ്യതകളെക്കുറിച്ചുള്ള അലട്ടലില്‍ നിന്നാണോ എന്നറിയില്ല, ഉയര്‍ന്നെഴുന്നേറ്റ് നമുക്കുനേരേയും ചൂണ്ടുന്നതായും, അതുപോലെ മറ്റുള്ളവരുടെ മനസ്സില്‍നിന്നും ചൂണ്ടുവിരലുകള്‍ ഉയിര്‍ത്തെണീറ്റ് നമ്മേ സംശയിക്കുന്നുണ്ടാകില്ലേ എന്നൊക്കെയൊരു തോന്നല്‍....
അതുകൊണ്ടുതന്നെ ഈ സംശയത്തിനു പ്രസക്തിയുണ്ട്. എനിക്കെന്നെ സംശയമുണ്ട്.

ഞാന്‍ ഇരിങ്ങല്‍ said...

അനിലേട്ടാ..,
ഇത്രയും ആളുകള്‍ നല്ലത് എന്ന് കൈയ്യടിച്ച സ്ഥിക്ക് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നെ തല്ലുകൊള്ളിക്കും. എങ്കിലും കവിതയില്‍ ജീവിതമുണ്ട് എന്നു പറയാം പക്ഷെ കവിതയില്‍ കവിത കുറഞ്ഞു പോയില്‍ എന്നും പറയും.

അനില്‍ എഴുതിയ മറ്റ് കവിതകലുമാ‍യൊരു ഏറിറക്കങ്ങള്‍ നോക്കുമ്പോള്‍ ഈ കവിത വെറും ശൂന്യമായി പോകുന്നു. സൌന്ദര്യമില്ലാതെ...

അനിലിന്‍റെ കവിതയില്‍ എപ്പോഴും സൌന്ദര്യബോധം പ്രൊഫൈലിലെ ഫോട്ടൊയിലെന്നപോലെ നിറസാന്നിദ്ധ്യമാകാറുണ്ട്. ഇവിടെ ഇരുട്ടിലേക്ക് നോക്കുമ്പോലെ തോന്നി. ജീവിതം ഒരു പോലെയാണ് വര്‍ഷങ്ങളായിട്ടും വല്യമാറ്റമൊന്നും ചിലപ്പോള്‍ കാണില്ല. എന്നാല്‍ 10 വര്‍ഷം മുമ്പ് എഴുതിയ കവിത അതു പോലെ ഇപ്പോഴും എഴൂതിയാല്‍ വായനക്കാരന്‍ എന്തു ചെയ്യും? അതു പോലുള്ള ഒരു ഫീലിങ്ങ് അനുഭവപ്പെട്ടു.
സമകാലിക പ്രസക്തിയുണ്ടെങ്കില്‍ പോലും വരികളിലും ഇടയിലും വരള്‍ച്ച അനുഭവപ്പെട്ടു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍


ഓഫ്:
എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം.
കണ്ണടകള്‍ വേണം

“രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോലക്കോപ്പുകള്‍ കാണാം“

“പിഞ്ചുമടിക്കുത്തമ്പതു പേര്‍ ചേര്‍ന്ന്
ഇരുപത് വെള്ളിക്കാശുകൊടുത്തിട്ടുഴുതു മറിക്കും
കാഴ്ചകള്‍ കാണാം.“

Kuzhur Wilson said...
This comment has been removed by the author.
Kuzhur Wilson said...
This comment has been removed by the author.
Kuzhur Wilson said...

കവിയുടെ അനുവാദം ഇല്ലാതെ (കിട്ടാതെ) ഒരു കവിത
ഇവിടെ ചൊല്ലിയിട്ടുണ്ട്

അനിലൻ said...

കുഴൂര്‍ വിത്സന്‍ എഴുതി ഡിലീറ്റ് ചെയ്ത കമന്റ്..
മറുമൊഴികളില്‍ നിന്ന് തപ്പിയെടുത്ത് ഒരാള്‍ ചോദിക്കുന്നു.. എന്താ അര്‍ത്ഥം എന്ന്.

“കണ്ടെത്തിയ കവിയല്ല
ചെയ്തവരും വായിച്ചവരുമാണ് കേട്ടോ പട്ടികള്‍
കവിയൊഴികെ ബാക്കിയുള്ളവര്‍
തെറ്റിദ്ധരിക്കണ്ട
കവി എന്തുവേണേലും ധരിച്ചോട്ടെ”

എഴുതുമ്പോള്‍ ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല, ഞാന്‍ നീതിമാന്റെ കുപ്പായമിട്ടുനിന്ന് മറ്റുള്ളവരെ നിന്ദിക്കുകയാണെന്ന്. സത്യം.

Pramod.KM said...

ഇഷ്ടമായി ഈ കവിത. തലക്കെട്ടും കൂടി കണ്ടപ്പോള്‍ പൂര്‍ണ്ണമായും.:)

Kuzhur Wilson said...

എന്റെ പിഴ
എന്റെ പിഴ
എന്റെ മാത്രം പിഴ

നിരുപാധികം മാപ്പ്

കൃഷ്ണപ്രിയ. said...

എന്തിനു അവനെ സംശയിക്കണം? അവന്‍ ഒരു ഫാക്റ്റ് പറഞ്ഞതല്ലേ?പുഴയിലെ മീനുകളും ആണ്‍ വര്‍ഗം തന്നെ!

നജൂസ്‌ said...

നല്ല ചിന്ത....
അനിലന്‌ സ്വന്താമായൊരു ഇരിപ്പിടമുണ്ട്‌. അത്‌ തെറ്റിക്കാറില്ല ഒരു കവിതയിലും.


നന്മകള്‍

സാരംഗി said...

ഈയടുത്ത് വായിച്ചതില്‍ മികച്ചൊരു കവിത. പ്രമേയങ്ങളല്ല, ശൈലിയാണ്‌ കവിതയ്ക്ക് പുതുമ നല്‍കുന്നത് എന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു ഇതും.

Inji Pennu said...

നൈസ്! ഏറ്റുപറഞ്ഞത് നന്നായി. അതുകാരണം നിന്നോട് ക്ഷമിക്കുകയും ചെയ്തു.

Anonymous said...

ഹോ ഈ പോസ്റ്റ് ധന്യമായി. പ്രശാസ്ത ബ്ലോഗറും വി ഐ പിയുമായ ഒരു വ്യക്തി ഇവിടെ വന്ന് ഇപ്പോള്‍ മഹത്തായ ഒരു കമന്റ് എഴുതി.

Unknown said...

Enikkum

Siji vyloppilly said...

എന്റപ്പാ..കവിതയാണോ ആദ്യം വായിക്കേണ്ടത്‌ കമന്റുകളാണോ ആദ്യം വായിക്കേണ്ടത്‌ എന്ന് നിശ്ചയില്ല.

GLPS VAKAYAD said...

മനൊഹരം.... ആഖ്യാനം

ബഷീർ said...

കവിതയെ പറ്റി വിലയിരുത്താന്‍ മാത്രമുള്ള ഗ്രാഹ്യമില്ല.. താങ്കളുടെ കമന്റ്‌ വഴിയാണിവിടെ വന്നത്‌..
ഒരു വിത്യസ്തത തോന്നി..

ഈ കവിത ... മനസ്സാക്ഷിയ്ക്ക്‌ നേരെയുള്ള ഒരു ചൂണ്ടലായി അനുഭവപ്പെട്ടു..

പക്ഷെ ഞാനല്ല എന്ന് പറഞ്ഞ്‌ തിരിഞ്ഞു നടക്കുകയാണു ഞാനും..

അടുത്ത കാഴ്ചകള്‍ക്കായി..

ഇനിയും വരാം അഭിപ്രായങ്ങള്‍ പറഞ്ഞ്‌ ബോറടിപ്പിക്കാം.. അതൊക്കെ എന്നൊകൊണ്ട്‌ കഴിയൂ..