തളിക്കുളം
സന്ധ്യമിന്നും മണല്‍
എന്നു വന്നു നീ മറുനാട്ടില്‍നിന്നും
വിശേഷമെന്ത്?
തീയാളുമടുപ്പ്
ഇരുമ്പുചട്ടിയില്‍ പൊരിയും മണല്‍
മൂത്തുമണക്കും കപ്പലണ്ടി
ഈരിഴത്തോര്‍ത്താല്‍ വേര്‍പ്പൊപ്പി-
ച്ചോദിച്ചു പീടികക്കാരി
ചക്രങ്ങള്‍ നാലും പൂഴ്ന്ന്
കര്ണവാഹനംപോല് നില്ക്കും
പെട്ടിക്കട ചാരി നിന്നു ഞാന്‍
ഈ ചട്ടിയില്‍ വേവും
വേവുപോലെല്ലാം
കാല്പൂഴും മണല്‍
വറവുചട്ടി
അടിയില്‍ അണയാത്തീ
വിരലിടയില്‍ ഞെരിഞ്ഞാല്‍
തൊലിപോകുംവരെ മൊരിയും
ദേഹവും മനവും
ഇതു നിനക്കെന്ന്
എടുത്തു നീട്ടിയവര്‍
ചില്ഭരണിയില്നിന്നും
മുളകും ഉള്ളിയും മൂത്ത പലഹാരം
നഖങ്ങളില്‍ മുഷിഞ്ഞ ചന്ദ്രക്കല
ഇടം മാറിയ തോര്‍ത്തിന്നടിയില്‍
ചുളിഞ്ഞൊട്ടി
അഞ്ചുമക്കളെപ്പെറ്റ വയര്‍
വീട്ടിലെത്താപ്പുത്രനെയോര്ത്തോ
വെറുതെയോ നനയുന്ന കണ്ണുകള്‍
തൃപ്രയാര്‍
അമ്പലം മണക്കും വഴി
കണ്ണടിക്കും വിളക്കിന്നു കീഴെ
സുന്ദരി, ഉടയുന്ന ചിരിയുമായ്
ഓര്‍മ്മയിലുണ്ടോ ഞാന്‍ മാഷേ
ഉത്രാടമഴചാറുമൊച്ച
പഴയ ട്യൂഷന്‍ക്ലാസ്, മുന്‍ബെഞ്ചില്‍
കരിനൊച്ചി പോലെ ഇളംകറുപ്പില്‍..
ഓര്‍മ്മയുണ്ട് ചിരിച്ചു ഞാന്‍
കറന്റു പോകും മുന്‍പ് വീട്ടിലെത്തണം
മാഷിന്റെ ചൂരലിന് പാടെന്റെ
തുടകളില്‍ ഇപ്പോഴുമുണ്ട്.. കാണണോ?
കനല് തെറിക്കും ചിരി, പുന്നെല്ലിന്‍
കതിര്മണക്കും ഉടയാടകള്‍
ദൈവമേ... ഇവളുമിങ്ങനെ!
കൊല്ലം തീവണ്ടിയാപ്പീസ്
ഉള്ളില്‍ ദൈവം കൈ കഴുകിയ കടല്‍*
എവിടെയാ തെണ്ടി?
കള്ളൊഴുകുമൊച്ചയിലൊരാള്
കരച്ചിലും ഓണമഴയും നനച്ച പെണ്ണ്
വാവിടും കുഞ്ഞും
അലറുന്നയാള്!
റെയിലു മുങ്ങും ഇരുട്ടിലൊരാള്‍
തന്റെ പെണ്ണിനെ....
തൊണ്ടയടഞ്ഞ കടല്‍
ദൈവത്തിന് കയ്യിലെ
കറയില്‍ കുഴഞ്ഞ തിരകള്‍
16 comments:
ഒരോണക്കാലം...
ഒരൊഴിവുകാലത്ത് കരയിച്ച മൂന്നു സ്ത്രീകള്‍
കലാകൌമുദി 2003
തളിക്കുളം കൂടുതലുള്ളിലേയ്ക്കിറങ്ങിചെല്ലുന്നു... :)
great man... simply great!
തീക്കൊള്ളീ
സന്തോഷം.
(ആരാണെന്നറിയാന്‍ പറ്റില്ലല്ലേ?)
All the best
എന്താ വരികള്‍? സൂപ്പര്‍..
അവസാനത്തവള്‍ കൂടുതല്‍ നൊമ്പരപ്പെടുത്തി:)
അനിലന്‍, നല്ല വരികള്‍.
ഹ ഹ ഹ.. അനില്‍,
ഇതു ഞാനാടോ, തന്റെ കിടപ്പുമുറിയിലെ കുടത്തിലുള്ളവന്...
ഹ ഹ ഹ
അങ്ങനെയൊന്നുമില്ല. എല്ലാം വഴിയേ പറയാം..
മുഖം കറുപ്പിച്ചുപറഞ്ഞതുകൊണ്ട് ഉന്നം പിടിച്ചുനില്‍ക്കുന്ന ചിലരുടെ കാത്തിരിപ്പ് നീട്ടികൊണ്ടുപോകാനൊരാഗ്രഹം..
ഓഗസ്റ്റില്‍ തുടങ്ങിയ ഒറ്റ പോസ്റ്റുമില്ലാത്ത ഒരു ബ്ലോഗ്ഗറുടെ പ്രൊഫെയില്‍ വ്യൂ മാത്രം 600 പ്ലസ്... ഒരു രസമല്ലെ അത്...
ഹ ഹ ഹ
അതെന്താ അങ്ങനെ?
തീക്കൊള്ളി തന്നെയാണല്ലേ
ദില്‍ബൂ, ഷാന്‍,പ്രമോദ്,പടിപ്പുര,ഏറനാടന്‍..
സന്തോഷം
കവിത
നന്നായിട്ടുണ്ട്..
പക്ഷേ ഒരുപാട് തവണ വായിച്ചു ഒന്നുമനസിലാക്കിയെടുക്കാന്.
അഭിനന്ദനങ്ങള്‍
ങ്യാ..ഹാ..ഹാ..!
അത്രയ്ക്കൊന്നും ബായിക്കാനൊന്നും ഇതില്ലല്ലോ ചേച്ച്യേ.. ഉവ്വോ?
അനിലന്‍ ചേട്ടന്, ഇച്ചിരി ലെസ്ബിയനിസം ഒക്കെ ഇട്ട് എയ്തിക്കൂടെ... ആ കുന്തം ഒട്ടൂല്യാണ്ടാവും ഇ ചേച്ചിയ്ക്ക് മനസ്സിലാവാഞ്ഞെ.....
ങ്യാ.. ങ്യാ. ങ്യാവൂ.. ങ്യാ..ഹാ..ഹാ..!
അനിലേട്ടാ സനാതനനുള്ള മറുപടിയാണോ ഈ കവിത. നല്ല കവിത. കള്ളൊഴുകുമൊച്ച-നല്ല പ്രയോഗം. ഓണാശംസകള്‍.
ozhivukalam nalla vaayana thannu...
happy onam..
അനിലിന്റെ ഒഴിവുകാലം ഒരു സന്ധ്യയിലെ കാഴ്ച്ചയായി വായിച്ചെടുത്തു. മനസ്സിലാക്കാന്‍...മണലിലൂടെ നടക്കാന്‍ കവിയുടെ കൂട്ടില്ലെങ്കില്‍ പ്രയാസ്സമുണ്ട്.
ചിത്രകാരന്റെ സ്നേഹം നിറഞ ഓണാശംസകള്‍...!!!!!!!! :)
കത്തുന്ന കാഴ്ച്ചകള്‍ക്കിടയില്‍ മുഖം പൊത്തി ഒരൊഴിവുകാലം..
നീ ഇറ്റിച്ച തുള്ളികള്‍ നനച്ചില്ല..പൊള്ളിച്ചു..
അനിലാ...
Post a Comment